Chapter Title : യോദ്ധാവ് 2 [Romantic idiot]
യോദ്ധാവ് 2
Yodhavu Part 2 | Author : Romantic Idiot | Previous Part
ദിവസങ്ങൾ ശരവേഗത്തിൽ കണ്ടന്നുപോയി അന്നയും ഞാനും നല്ല സുഹൃത്തുക്കൾ ആയതൊഴിച്ചാൽ വേറെ പുതുമ ഒന്നും ഉണ്ടായില്ല.
അഖി പറഞ്ഞപോലെ അവളുടെ നിഷ്കളങ്കതയും സംസാരവും എല്ലാം മറ്റുള്ളവരെ അവളുമായി പെട്ടെന്ന് അടുപ്പിക്കും.
അങ്ങനെ ഹരിയേട്ടന്റെ സെന്റോഫ് പാർട്ടി എത്തി.
ഇത്രയും നാൾ സ്വന്തം ഏട്ടനെ പോലെ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഹരിയേട്ടനെ പിരിയുന്നതിൽ എല്ലാവർക്കും നല്ല വിഷമമുണ്ടായിരുന്നു.
ജീവിതം അങ്ങനെ ആണ് പെട്ടന്നായിരിക്കും നമ്മുടെ കൂടെ ഉണ്ടായിരുന്നവരെ നഷ്ടമാക്കുന്നത്.
പാർട്ടി കഴിഞ്ഞ് ഞങ്ങൾ എല്ലാവരും തിരിച്ചു.
നല്ലോണം അടിച്ചതിനാൽ ഞാൻ റോഡും വണ്ടികളും ഒക്കെ ഡബിൾ ആയാണ് കാണുന്നത്.
ഞാൻ കാർ വളരെ പതുക്കെ ആണ് ഓടിച്ചത്. വെറുതെ എന്തിനാണ് കള്ള് കുടിച്ച് വല്ലടത്തും കൊണ്ടുപോയി കേറ്റുന്നത്.
അത് കൊണ്ട് തന്നെ അരമണിക്കൂർ കൊണ്ട് എത്തേണ്ടിടത്ത് ഒരു മണിക്കൂർ കൊണ്ടാണ് എത്തിയത്.
എങ്ങനെയോ ഫ്ലാറ്റിൽ എത്തിയ ഞാൻ ബെഡിൽ കടന്നതും ഉറക്കത്തിലേക്കു വഴുതി വീണു.
രാവിലെ തലവേദനയോടെ ഞാൻ എഴുനേറ്റു.
തല വെട്ടി പൊളിയുന്ന വേദന... ഇന്നലത്തെ ഹാങ്ങ് ഓവർ
ഇനി ഒരിക്കലും കുടിക്കരുത്........ എല്ലാ കുടിയൻമാരും പറയുന്ന സ്ഥിരം ക്ലീഷേ ഡയലോഗ്
ക്ലോക്കിലെ സമയം കണ്ട് ഞാൻ ഞെട്ടി.
"ദൈവമേ 8 മണിയായോ....! "
"ഇന്നാ പുതിയ മാനേജർ ജോയിൻ ചെയുന്നത് "
"അന്ന് തന്നെ വൈകി ചെന്നാൽ എല്ലാ ഇമ്പ്രെഷനും പോകും "
ഞാൻ വേഗം റെഡിയായി ഇറങ്ങി. പതിവിലും വേഗത്തിൽ ഞാൻ വണ്ടി ഓടിച്ചു.
അപ്രതീക്ഷിതമായാണ് ഒരു ചെറിയ പെൺകുട്ടി റോഡിലേക്ക് ഓടിവന്നത്.
വേഗത്തിൽ വരുന്ന കാറു കണ്ട് പകച്ച് അനങ്ങാനാവാതെ അവൾ നടുറോഡിൽ തന്നെ നിന്നു.
ഞാൻ സഡൻ ബ്രേക്ക് ഇട്ട് കാറിന്റെ വേഗത കുറച്ചെങ്കിലും കാർ അവളെ ഇടിച്ചു.
കാറിൽ നിന്നും ഇറങ്ങിയ ഞാൻ കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന എട്ടുവയസ്സുകാരി ആണ്.
അവളുടെ വെളുത്ത യൂണിഫോം മൊത്തം ചുവന്നിരുന്നു.
ചോരയിൽ കുളിച്ചു കിടക്കുന്ന ഡയാന ആണ് എനിക്കപ്പോൾ ഓർമ വന്നത്.
ഞാൻ വേഗം കുട്ടിയെ കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് വണ്ടിയെടുത്തു.
ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ അറ്റൻഡ് വന്ന് കുട്ടിയെ സ്ട്രെച്ചറിൽ കിടത്തി കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി.
ഞാനവിടെ സൈഡിൽ ഇട്ടിരുന്ന ചേർസെറ്റിലായിരുന്നു.
ശരീരം മൊത്തം മരവിച്ച അവസ്ഥയിൽ ആയിരുന്നു ഞാൻ.
"ഡാ നീ എന്താ ഇവിടെ ഇരിക്കുന്നത്
💬 Comments
View all comments