Chapter Title : യോദ്ധാവ് 2 [Romantic idiot]
സത്യം. നിന്റെ അടുത്ത് അവളുടെ പെരുമാറ്റം കുറെ നാൾ ആയി ഞാൻ ശ്രെദ്ധിക്കുന്നു. അവള്ക്ക് നിന്നോട് ഇഷ്ടമാണ്. "
"നീ അവളെ ആദ്യത്തെ പോലെ പെരുമാറുമ്പോൾ വഴക്ക് പറയാത്തത് കൊണ്ട് നിനക്കും അവളെ ഇഷ്ടമാണെന്നാ അവൾ വിചാരിച്ചിരുന്നത്."
"ഡി ഞാൻ അതിന് അവളുടെ അടുത്ത് സാധാരണ പോലെ അല്ലെ പെരുമാറിയത്..... ! "
"ടാ നീ എല്ലാവരുടെയും അടുത്ത് പോലെ തന്നെയാ അവളുടെ അടുത്തും പെരുമാറിയത് പക്ഷേ അവൾ അത് വേറെ അർത്ഥത്തിലാണ് എടുത്തിട്ടുള്ളത്. "
"നിന്നെ എനിക്ക് നന്നായിട്ട് അറിയാം അതാ അവളുടെ പെരുമാറ്റം മാറുന്നത് കണ്ടപ്പോൾ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങിയത്. "
"നീ ഇന്ന് തന്നെ അവളോട് കാര്യങ്ങൾ സംസാരിച്ചു ഒരു ക്ലാരിറ്റി വരുത്ത്. വെറുതെ എന്തിനാ അറിയാതെ ആണങ്കിലും ഒരു പെണ്ണിന് ആശ കൊടുക്കുന്നത്. "
"ഇന്ന് തന്നെ ഞാൻ അവളോട് ഇതിനെ കുറിച്ച് ഡിസ്‌കസ് ചെയാം. നീ എന്തായാലും ഇത് ഇപ്പോൾ തന്നെ പറഞ്ഞത് നന്നായി. "
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
"ചേട്ടായി എന്തോ സംസാരിക്കണം എന്ന് പറഞ്ഞ് വന്നിട്ട് ഇപ്പോൾ കുറെ ആയാലോ എന്താ കാര്യം ? "
"അന്ന ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ ചോദിക്കുന്നതാണ് താൻ എന്ത് ഉദ്ദേശിച്ച
എന്റെ അടുത്ത് ഇടപഴകുന്നത് ? "
"ചേട്ടായി എന്താ ഉദ്ദേശിക്കുന്നത് ? "
"മുഖവരയില്ലാതെ ചോദിക്കുവാ നീ എന്നോട് എന്തങ്കിലും ഇഷ്ടം ഉള്ളിൽ വെച്ചന്നോ ഇടപഴകുന്നത് ? "
അന്ന ഞെട്ടിങ്കിലും അത് മുഖത്ത് കാണിക്കാതെ
"ചേട്ടായി എന്താ പറയുന്നത് നമ്മൾ ബെസ്റ്റ് ഫ്രണ്ട് അല്ലെ "
"ഇപ്പോൾ ആണ്
💬 Comments
View all comments