0%

Chapter Title : യോദ്ധാവ് 2 [Romantic idiot]

Author : Romantic Idiot Read All Parts 523

എനിക്ക് ആശ്വാസം ആയത്. ശ്രേയ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നിനക്ക് എന്നെ ഇഷ്ടമാണെന്ന്."

"എന്താ ശ്രേയ ചേച്ചി പറഞ്ഞത് ? "

"ശ്രെയക്ക് നിന്റെ പെരുമാറ്റം കണ്ടപ്പോൾ നിനക്ക് എന്നെ ഇഷ്ടമാണെന്ന് തോന്നി . ഞാൻ പറഞ്ഞതാ അവളുടെ അടുത്ത് നിനക്ക് അങ്ങനെ ഒന്നും ഇല്ലെന്ന് നീ എന്നെ ഒരു ബ്രദറിനെ പോലെ ആണ് കാണുന്നത് എന്ന്. "

ബ്രദറിനെ പോലെ ആണെന്ന് പറഞ്ഞപ്പോ അന്നയുടെ മുഖം മാറി.

"ബ്രദർ അല്ല ബെസ്റ്റ് ഫ്രണ്ട് "

"അങ്ങനെ  എങ്കിൽ അങ്ങനെ ...... "

കോഫി കുടിച് അവർ കോഫി ഷോപ്പിൽ നിന്നും പിരിഞ്ഞു.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

Undisclosed location

ഒരു റൂമിന് നടുവിലായി കറുത്ത സ്ത്രീ നിൽക്കുന്നു. അവൾക്ക് ചുറ്റുമായി കുറെ കറുത്ത വസ്ത്രധരിക്കൾ .

അവളുടെ കൈയിലെ നാഗമോതിരത്തിന്ടെ  കണ്ണുകൾ പ്രകാശത്തിനൊത്തു  ജ്വലിക്കാൻ തുടങ്ങി.

അവൾ ചുറ്റും നിന്നിരുന്ന കറുത്ത വസ്ത്രധരിക്കളിൽ രണ്ട് പേരെ വിളിച്ചു.

അവർ ആയുധവും എടുത്ത്  അവള്ക്ക് നേരെ ചെന്നു.

ആദ്യത്തെ ആൾ അവൾക്ക് നേരെ വാൾ വീശി.

അതിൽ നിന്നും ഒഴിഞ്ഞുമാറി അവൾ രണ്ടാമത്തെ ആളുടെ നെഞ്ചിൽ കാലുകൊണ്ട്  പ്രഹരിച്ചു.

അയാൾ തെറിച്  നിലം പതിച്ചു.

ആദ്യത്തെ ആൾ അവളുടെ നേരെ വാൾ വീശി. അതിൽ നിന്നും ഒഴിഞ്ഞുമാറി അവൾ അയാളുടെ കൈയിൽ പിടിച് തിരിച്ചു.

അയാൾ വേദന കൊണ്ട് അലമുറയിട്ടു. അയാളുടെ ശബ്ദം ചുവരുകളിൽ  തട്ടി അവിടം മുഴവൻ പ്രതിഫലനം ഉണ്ടാക്കി.

രണ്ടാമത്തെ അയാൾ അവൾക്ക് പുറകിൽ നിന്നും വാൾ വീശി. അത് അവളുടെ കൈകളിൽ  മുറിവ് ശ്രേഷ്ടിച്ചു.

അവൾ 

💬 Comments

View all comments