0%

Chapter Title : യോദ്ധാവ് 2 [Romantic idiot]

Author : Romantic Idiot Read All Parts 525

ഇപ്പോൾ ഫാമിലി എന്ന് പറയാൻ ആരും ഇല്ലടോ . അവരൊക്കെ കാർ ആക്‌സിഡന്റിൽ എന്നെ വിട്ട് പോയി. "

"ഡേവിഡ് ആം സോറി "

"അതിന്റെ ആവശ്യം ഒന്നും ഇല്ലടോ .  ഒരു ഫാമിലി ടൂർ കഴിഞ്ഞു തിരിച്ചു വരുബോൾ ആയിരുന്നു സംഭവം .  "

"ഓപ്പോസിറ്റ് വന്ന ലോറി കാറിൽ ഇടിച്ചു. എന്റെ കണ്ണ് മുന്നിൽ വച്ച് അച്ഛനും അമ്മയും അനിയത്തിയും  മരണത്തിന് കീഴടങ്ങി. "

"ഒന്നും ചെയ്യാൻ പറ്റാതെ നിസഹായനായി എനിക്കത് കാണേണ്ടി വന്നു. അവസാനമായി എന്റെ ഓർമയിൽ ഉള്ളത് ചോരയിൽ കുളിച്ചു കിടക്കുന്ന എന്റെ അനിയത്തിയെ ആണ്. "

"പിന്നെ ഒരു മാസം കഴിഞ്ഞാണ് ഞാൻ കോമയിൽ നിന്നും എനിക്കുന്നത്. അപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു അവസാനമായി എനിക്കവരെ ഒന്ന് കാണാൻ പോലും പറ്റിയില്ല. "

"ഡേവിഡ്  "  അഞ്ജലി എന്നെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.

" ഷേ ഞാൻ  വെറുതെ ഓരോന്ന്  പറഞ്ഞ് തന്റെ മൂട്  കളഞ്ഞലേ ? "

"ഡേവിഡ് നീ ചിരിച്ചു കളിച്ചു നടക്കുന്നത് കണ്ടാൽ ഇത്രയും വിഷമം ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരാളാണ് പറയില്ല. "

"ഇതൊക്കെ എനിക്കിപ്പോൾ ഒരു വിഷമമല്ലാതായി മാറിയിരിക്കുന്നു. താൻ അത് ഒക്കെ വിട്. "

അഞ്ജലിയുടെ ഫോണിൽ  അമ്മ കാളിങ് എന്ന് കാണിച്ചു  അവൾ അത് കട്ട്‌ ചെയ്തു. വീണ്ടും വിളിച്ചപ്പോൾ അവൾ ഫോൺ സ്വിച്ച് ഓഫ്‌  ചെയ്തു.

"ഞാൻ ഉള്ളത് കൊണ്ടണോ ഫോൺ എടുക്കാത്തത് ? "

" ഏയ് അല്ല. ഫോൺ  എടുത്താൽ അത് തല്ലിലെ അവസാനിക്കു അതാ ? "

💬 Comments

View all comments