Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]
മനസ്സിലാവും മോളെ, നീ ഇപ്പോൾ വിളിച്ചത് പോലെ നിന്റെ സ്വന്തം ചേട്ടൻ ആയി ഞാൻ നിനക്ക് വാക്ക് തരുവാ,
ഇതിനൊക്കെ കാരണക്കാർ ആയ ഒരുത്തനും ഇനി നിങ്ങളെ ദ്രോഹിക്കാൻ വരില്ല, വരാൻ അവർ ആരുമിനി ഉണ്ടാവില്ല "
അവളോട് അത് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴും ഉള്ളിൽ ജ്വാലിച്ചുകൊണ്ടിരിക്കുന്ന പകയുടെ തീ നാളം അവന്റെ കണ്ണുകളിൽ വ്യക്തമായിരുന്നു.
--------------------------------------------------
Office of special investigation officer,
മൂന്നു ദിവസത്തിന് മുകളിൽ ആയിട്ടും ജോർജിനെയും ജോണിനെയും കണ്ടെത്തുവാൻ കഴിയാത്തതിന്റെ എല്ലാ അമർഷവും ആന്റണിയിൽ കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. അയാൾ തന്റെ കൂടെയുള്ള മറ്റു ഓഫീസർ മാരോടായി പറയാൻ തുടങ്ങി.
"മൂന്നു ദിവസം മൂന്ന് ദിവസമായി അവരെ കാണാതായിട്ട് ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ല നിയൊക്കെ എവിടെ ആണ് അന്നേക്ഷിക്കുന്നത്? ? ഇതുവരെ നമ്മൾ ഒരു കേസും 2 ദിവസത്തിന് മുകളിൽ കൊണ്ടുപോയിട്ടില്ല പക്ഷെ ഇത് ഇത് മാത്രം എന്താണ് ഇത്ര ബുദ്ധിമുട്ട് "
തന്റെ മുന്നിൽ നിൽക്കുന്നവരോടായി തന്റെ അമർഷം മറച്ചു വെക്കാതെ തന്നെ അയാൾ ചോദിച്ചു.
"സാർ സാധാരണ എന്തെങ്കിലും ഒരു തെളിവ് എങ്കിലും നമുക്ക് ലഭിക്കാറുണ്ട് പക്ഷെ ഇവിടെ അങ്ങനെ ഒന്നും കിട്ടിയിട്ടില്ല, വളരെ കൃത്യതയോടു കൂടെ എക്സിക്യൂട്ട് ചെയ്ത ഒരു ക്രൈം തന്നെയാണ് ഇത് "
ആ കൂട്ടത്തിലുള്ള ഒരാൾ ആന്റനിയോടായി പറഞ്ഞു.
"ശെരിയായിരിക്കാം പക്ഷെ ഇതിങ്ങനെ നീട്ടികൊണ്ട് പോവാൻ പറ്റത്തില്ലല്ലോ എങ്ങനെയും അവരെ കണ്ടെത്തിയിരിക്കണം മാത്രവുമല്ല അനിയന്മാരെ ജീവനോടെ തിരിച്ചേൽപ്പിക്കാം എന്ന് ഉറപ്പ് നൽകിയാണ് ആ മാർക്കോയോട് പൈസ വാങ്ങിയത് ഓർമയുണ്ടല്ലോ എല്ലാത്തിനും. അയാൾ എങ്ങനെയുള്ളവൻ ആണെന്നും അറിയാമല്ലോ? പറഞ്ഞ വാക്ക് പാലിക്കാതിരിക്കുന്നതിലും അയാളുടെ പുസ്തകത്തിൽ ശിക്ഷ മരണം തന്നെയാണ് "
തന്റെയുള്ളിലുള്ള അമർഷത്തിന്റെ കാരണം ആയ ഭയം കൂടെ അയാൾ തന്റെ കൂട്ടാളികളോട് വ്യക്തമാക്കികൊണ്ട് പറഞ്ഞു.
"പക്ഷെ സാർ ഇനി അഥവാ അവർ മരിച്ചിട്ടുണ്ടെൽ എന്ത് ചെയ്യും? "
ആ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ അയാളുടെ സംശയങ്ങളും മറച്ചു വെക്കാതെ തന്നെ ആന്റണിയോട് ചോദിച്ചു.
"അങ്ങനെ എന്തേലും സംഭവിച്ചാൽ ജോലി എല്പിച്ച ആളെ തന്നെ നമ്മൾ തീർക്കേണ്ടി വരും ജീവൻ രക്ഷിക്കാൻ നമ്മുടെ മുന്നിൽ അത് മാത്രമായിരിക്കും ഉള്ളത് "
മറ്റു വഴികളൊന്നും ഇല്ലാത്ത ആന്റണിയുടെ മുന്നിൽ അഥവാ അവരെ ജീവനോടെ കിട്ടിയില്ല എങ്കിൽ മാർകോയെ തീർക്കുക എന്നൊരു വഴി മാത്രമേ ഉള്ളു എന്നവൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
💬 Comments
View all comments