Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]
കിട്ടിയിട്ടില്ല, വളരെ കൃത്യതയോടു കൂടെ എക്സിക്യൂട്ട് ചെയ്ത ഒരു ക്രൈം തന്നെയാണ് ഇത് "
ആ കൂട്ടത്തിലുള്ള ഒരാൾ ആന്റനിയോടായി പറഞ്ഞു.
"ശെരിയായിരിക്കാം പക്ഷെ ഇതിങ്ങനെ നീട്ടികൊണ്ട് പോവാൻ പറ്റത്തില്ലല്ലോ എങ്ങനെയും അവരെ കണ്ടെത്തിയിരിക്കണം മാത്രവുമല്ല അനിയന്മാരെ ജീവനോടെ തിരിച്ചേൽപ്പിക്കാം എന്ന് ഉറപ്പ് നൽകിയാണ് ആ മാർക്കോയോട് പൈസ വാങ്ങിയത് ഓർമയുണ്ടല്ലോ എല്ലാത്തിനും. അയാൾ എങ്ങനെയുള്ളവൻ ആണെന്നും അറിയാമല്ലോ? പറഞ്ഞ വാക്ക് പാലിക്കാതിരിക്കുന്നതിലും അയാളുടെ പുസ്തകത്തിൽ ശിക്ഷ മരണം തന്നെയാണ് "
തന്റെയുള്ളിലുള്ള അമർഷത്തിന്റെ കാരണം ആയ ഭയം കൂടെ അയാൾ തന്റെ കൂട്ടാളികളോട് വ്യക്തമാക്കികൊണ്ട് പറഞ്ഞു.
"പക്ഷെ സാർ ഇനി അഥവാ അവർ മരിച്ചിട്ടുണ്ടെൽ എന്ത് ചെയ്യും? "
ആ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ അയാളുടെ സംശയങ്ങളും മറച്ചു വെക്കാതെ തന്നെ ആന്റണിയോട് ചോദിച്ചു.
"അങ്ങനെ എന്തേലും സംഭവിച്ചാൽ ജോലി എല്പിച്ച ആളെ തന്നെ നമ്മൾ തീർക്കേണ്ടി വരും ജീവൻ രക്ഷിക്കാൻ നമ്മുടെ മുന്നിൽ അത് മാത്രമായിരിക്കും ഉള്ളത് "
മറ്റു വഴികളൊന്നും ഇല്ലാത്ത ആന്റണിയുടെ മുന്നിൽ അഥവാ അവരെ ജീവനോടെ കിട്ടിയില്ല എങ്കിൽ മാർകോയെ തീർക്കുക എന്നൊരു വഴി മാത്രമേ ഉള്ളു എന്നവൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
അവരുടെ ചർച്ചകൾക്കിടയിലേക്ക് ആ കൂട്ടത്തിൽ തന്നെ പെട്ട മറ്റൊരു ഉദ്യോഗസ്ഥൻ കയറി വന്നു. അയാളുടെ ആ വരവിൽ എന്തോ ഒരു തുമ്പ് കിട്ടിയതായി തോന്നിയ ആന്റണി പ്രതീക്ഷയോടെ അയാളെ നോക്കി.
മുറിയിലേക്ക് കയറിയ അയാൾ ആന്റണിയെ സല്യൂട്ട് ചെയ്ത ശേഷം പറഞ്ഞു തുടങ്ങി.
" സാർ ചെറിയ ഒരു ഹിന്റ് കിട്ടിയിട്ടുണ്ട്"
"എന്താ പറ "
ആകാംഷയോടെ തന്നെ അയാളോട് ആന്റണി ചോദിച്ചു.
"അന്നേ ദിവസം രാവിലെ മിസ്സിംഗായ ജോണിന്റെയൊപ്പം ഒരു പെൺകുട്ടി ഒരു കോഫി ഷോപ്പിൽ കയറിയിരുന്നു. അതിന്റെ cctv ദൃശ്യങ്ങളിൽ നിന്നും ആ പെണ്ണിന്റെ ഫോട്ടോയും കിട്ടിയിട്ടുണ്ട്, ഇനി ആ വീട്ടിലെ ജോലിക്കാർ പറഞ്ഞ അവരുടെ മിസ്സിങ്ങിന് മുൻപ് ആ വീട്ടിലെത്തിയ പെണ്ണ് ഇവൾ ആണെങ്കിലോ?"
അയാൾ തന്റെ കയ്യിലുള്ള ഒരു ചിത്രം ആന്റണിക്ക് കൈമാറിക്കൊണ്ട് തന്റെ നിഗമനം വ്യക്തമാക്കി.
"Well done ???
💬 Comments
View all comments