Chapter Title : യോദ്ധാവ് 3 [Romantic idiot]
അത് സന്തോഷം നൽകിയെന്നേ പക്ഷേ ഞാൻ ജീവിതക്കാലം മൊത്തം അതോർത്ത് കരയേണ്ടിവന്നേനെ. "
"അന്ന് ഞാൻ എടുത്ത തീരുമാനം തെറ്റാണ് എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അതിനു നിന്റെ അച്ഛൻ അവസരം ഉണ്ടാക്കിയിട്ടില്ല എന്ന് വേണം പറയാൻ. "
"ഞാൻ ഇതിപ്പോൾ നിന്റെ അടുത്ത് പറഞ്ഞത് എന്തിനാണ് എന്ന് മനസ്സിലായോ ? "
"അന്ന് നിന്റെ അമ്മ നിന്ന സിറ്റുവേഷനിലാണ് ഇന്ന് ഞാൻ നിൽക്കുന്നത് "
"കറക്റ്റ്. നിനക്ക് ഇപ്പോൾ രണ്ട് കാര്യങ്ങൾ ആണ് ചെയ്യാൻ പറ്റുക ഒന്ന് നിന്റെ ആഗ്രഹങ്ങൾ ഒക്കെ കുഴിച്ചുമൂടി നിന്റെ മുറചെക്കനെ കെട്ടുക "
"അല്ലെങ്കിൽ നിന്നെ മനസിലാക്കുന്ന നിന്റെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു തരാൻ പറ്റുന്ന ഒരു ലൈഫ് പാർട്ണറിനെ കണ്ടെത്തി കല്യാണം കഴുകിക്കുക. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നീയാണ് " അഞ്ജലിയോട് പറഞ്ഞുകൊണ്ട് ഞാൻ ചപ്പാത്തിയും കറിയും എടുത്ത് ഹാളിലേക്ക് നടന്നു.
ഭക്ഷണം ടേബിളിൽ വച്ച് തിരിച്ചു കിച്ചണിൽ അഞ്ജലി ചിന്തയിൽ മുഴുക്കി ഇരിക്കുകയായിരുന്നു.
"മതി ആലോചിച്ചത് ബാക്കി ഭക്ഷണം കഴിച്ചു കഴിഞ്ഞു ആലോചിക്കാം "
അഞ്ജലിയും ഞാനും ഹാളിലേക്ക് നടന്നു. ഇടത്തെ കാൽ നിലത്ത് കുത്താതെ എന്നെ പിടിച്ചുകൊണ്ടാണ് അഞ്ജലി നടക്കുന്നത്.
അഞ്ജലി ഡൈനിങ് ടേബിളിലെ ചെയറിൽ ഇരുത്തി ഞാൻ പ്ലേറ്റിൽ ചപ്പാത്തി എടുത്തിട്ടു കറി ഒഴിച്ചു .
"താ ഡേവിഡ് ഞാൻ കഴിച്ചോളം "
"എങ്ങനെ ഈ കയ്യും വച്ചോ.......... എല്ലാ ഞാൻ വാരി തരുന്നത് നിനക്ക് ഇഷ്ടമായിലെ ? "
"ഞാൻ അത് ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. "
"പിന്നെ ? "
"
💬 Comments
View all comments