0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 703

"നീ എന്താ കരുതിയെ നിന്നെ ഇവിടെ കൊണ്ട് വന്നത് നിർത്താൻ ആണെന്ന് ആണോ ? വേഗം ഒക്കെ എടുക്ക്...... "

"ഡേവിഡ് നീ ഇപ്പോൾ തന്നെ ഒരുപാട് ബുദ്ധിമുട്ടി ഇനിയും എന്തിനാ ഓരോ ബുദ്ധിമുട്ട് എടുത്ത് തലയിൽ വക്കുന്നത്....... ? "

"കാരണം ഞാൻ നിന്റെ ഫ്രണ്ട് ആയത് കൊണ്ട്. "

"എടി പിശാശ്ശെ ഈ ഫ്രണ്ട്‌സ് എന്ന് പറയുന്നത് നമ്മുടെ നല്ല സമയത്ത് കൂടെ നിൽക്കാൻ മാത്രം അല്ല. "

"നമ്മൾ ഒരു പ്രശ്നം വരുമ്പോൾ കൂടെ നിന്നും സഹായിക്കാനും ആണ്. "

"നീ ആയിട്ട് ഡ്രെസ്സ് ഒക്കെ എടുക്കുന്നോ.........അതോ ഞാൻ എടുക്കണോ.......... ? "

വേണ്ട ഞാൻ എടുക്കാം. ഡേവിഡിനോട് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.

ഡ്രെസ്സും സാധനങ്ങളും എടുത്ത് അവർ ഫ്ലാറ്റിൽ നിന്നും ഇറങ്ങി.

ഡേവിഡ് റോഡരികിൽ വണ്ടി നിർത്തി.

"എന്താ ഡേവിഡ് "

വീട്ടിൽ ചെന്നിട്ട് ഇനി കുക്കിംഗ്‌ ഒന്നും നടക്കില്ല പാർസൽ വാങ്ങണം

ഡേവിഡ് ഹോട്ടലിൽ പോയി പാർസൽ വാങ്ങി വന്നു.

ഡോർ തുറന്ന് അഞ്ജലിയെയും പിടിച് ഡേവിഡ് ഫ്ലാറ്റിൽ കയറി.

നിന്റെ ഡ്രെസ്സ് മുഴുവനും ബ്ലഡ്‌ ആണല്ലോ. നീ വേഗം ഡ്രെസ്സ് ചേഞ്ച്‌ ചെയ്‌ ഞാൻ അപ്പോളേക്കും ഫുഡ്‌ എടുത്ത് വെക്കാം

റൂമിൽ എത്തിയ അഞ്ജലിയോട് പറഞ്ഞു ഡേവിഡ് പുറത്ത് പോയി.

ഫുഡ്‌ പ്ലേറ്റെയിൽ ആക്കി ടേബിളിൽ വച്ച് അഞ്ജലിയെ വിളിച്ചു.

വിളിച്ചു കഴിഞ്ഞപ്പോൾ ആണ് അവള്ക്ക് ഒറ്റക്ക് വരാൻ പറ്റില്ലാലോ എന്ന കാര്യം ഓർമവന്നത്.

റൂമിന്റെ ഡോർ തുറന്ന് ഉള്ളിൽ കയറിയപ്പോൾ കാണുന്നത് തലയിലൂടെ ടി ഷർട്ട്‌

💬 Comments

View all comments