യുഗം 10 [Achilies]
📝 Ongoing
👁 142999 views ❤ 495 likes 💬 109 comments
യുഗം 10
Yugam Part 10 | Author : Achilies | Previous part
എല്ലാവർക്കും സുഗമാണെന്നു കരുതുന്നു. എന്റെ ഈ കഥ സ്വീകരിച്ച എല്ലാവർക്കും നന്ദി???.
പിന്നെ എഴുത്തിലേക്ക് ചുവടു മാറ്റിയ രാഹുൽ പി വി ബ്രോയ്ക്കും അനസിക്കായ്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
കഥ എഴുതുമ്പോൾ ആർക്കെങ്കിലും അത് കൊണ്ട് കുറച്ചു നേരമെങ്കിലും സന്തോഷം കിട്ടുന്നതിന് ഞാൻ കാരണമാകുന്നുണ്ടെങ്കിൽ അതിലും വലിയ സന്തോഷം എനിക്ക് വേറെ കിട്ടാനില്ല, ആഹ് ഒരു പ്രതീക്ഷയിലാണ് ഓരോ ഭാഗവും എഴുതുന്നതും. ഒപ്പം കമെന്റുകളും പ്രോത്സാഹനങ്ങളുമായി കൂടെ ഉണ്ടാവാറുള്ള ഇവിടുത്തെ കൂട്ടുകാർ, പേരെടുത്തു പറഞ്ഞു ആരെയെങ്കിലും വിട്ടു പോയാൽ സങ്കടപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല, ഞാൻ മനസ്സിൽ കണ്ടവരെല്ലാം കഥയുടെ കമന്റ് ബോക്സിൽ ഉണ്ടാവുമെന്ന് അറിയാം.
അപ്പൊ യുഗത്തിന്റെ 10 ആം ഭാഗം ഇവിടെ തുടങ്ങുന്നു.
*******************************************************************ഒരു രണ്ട് മാസത്തിനിപ്പുറം ഒത്തിരി കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു.
എന്റെ കാള കളി അവസാനിപ്പിക്കണമെന്നും ഇനിയും കൃഷി മാത്രം നോക്കി നടന്നാൽ പോരെന്നും പറഞ്ഞു മൂന്നാറിലെ തോട്ടം തടിച്ചി എന്റെ പിടലിയിലേക്കിട്ടു, ആൾക്ക് തോട്ടോം അവിടുള്ള കാര്യങ്ങളുമൊക്കെ നോക്കാൻ നല്ല മടിയാണെന്നത് വേറെ കാര്യം അതോടെ മാസത്തിൽ ഇപ്പോൾ ഒരാഴ്ച്ച ഞാൻ അവിടെ നിക്കണം എന്ന കരാറായി.
എന്നെ ഈ തോട്ടത്തിൽ പെടുത്തിയ വിനോദ് പിന്നെ ഒരു ദിവസം വസുവ
💬 Comments
View all comments