Chapter Title : യുഗം 10 [Achilies]
യുഗം 10
Yugam Part 10 | Author : Achilies | Previous part

എല്ലാവർക്കും സുഗമാണെന്നു കരുതുന്നു. എന്റെ ഈ കഥ സ്വീകരിച്ച എല്ലാവർക്കും നന്ദി???.
പിന്നെ എഴുത്തിലേക്ക് ചുവടു മാറ്റിയ രാഹുൽ പി വി ബ്രോയ്ക്കും അനസിക്കായ്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
കഥ എഴുതുമ്പോൾ ആർക്കെങ്കിലും അത് കൊണ്ട് കുറച്ചു നേരമെങ്കിലും സന്തോഷം കിട്ടുന്നതിന് ഞാൻ കാരണമാകുന്നുണ്ടെങ്കിൽ അതിലും വലിയ സന്തോഷം എനിക്ക് വേറെ കിട്ടാനില്ല, ആഹ് ഒരു പ്രതീക്ഷയിലാണ് ഓരോ ഭാഗവും എഴുതുന്നതും. ഒപ്പം കമെന്റുകളും പ്രോത്സാഹനങ്ങളുമായി കൂടെ ഉണ്ടാവാറുള്ള ഇവിടുത്തെ കൂട്ടുകാർ, പേരെടുത്തു പറഞ്ഞു ആരെയെങ്കിലും വിട്ടു പോയാൽ സങ്കടപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല, ഞാൻ മനസ്സിൽ കണ്ടവരെല്ലാം കഥയുടെ കമന്റ് ബോക്സിൽ ഉണ്ടാവുമെന്ന് അറിയാം.
അപ്പൊ യുഗത്തിന്റെ 10 ആം ഭാഗം ഇവിടെ തുടങ്ങുന്നു.
*******************************************************************ഒരു രണ്ട് മാസത്തിനിപ്പുറം ഒത്തിരി കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു.
എന്റെ കാള കളി അവസാനിപ്പിക്കണമെന്നും ഇനിയും കൃഷി മാത്രം നോക്കി നടന്നാൽ പോരെന്നും പറഞ്ഞു മൂന്നാറിലെ തോട്ടം തടിച്ചി എന്റെ പിടലിയിലേക്കിട്ടു, ആൾക്ക് തോട്ടോം അവിടുള്ള കാര്യങ്ങളുമൊക്കെ നോക്കാൻ നല്ല മടിയാണെന്നത് വേറെ കാര്യം അതോടെ മാസത്തിൽ ഇപ്പോൾ ഒരാഴ്ച്ച ഞാൻ അവിടെ നിക്കണം എന്ന കരാറായി.
എന്നെ ഈ തോട്ടത്തിൽ പെടുത്തിയ വിനോദ് പിന്നെ ഒരു ദിവസം വസുവിനെ വിളിച്ചാർന്നു. ആള് നാട്ടിൽ മഹാ സംഭവം ഉണ്ടാക്കി മുങ്ങിയിരിക്കുവാണ്, അവിടുള്ള ഏതോ പണച്ചാക്കിന്റെ മോളെ കറക്കി എടുത്തിട്ടായിരുന്നു ഇവിടെ മല്ലിയുമായുള്ള വെടിവെപ്പ്. അവൾക്ക് അവിടെ കല്യാണം ആലോചിച്ചു ഏകദേശം ഉറപ്പിക്കും എന്ന അവസ്ഥ ആയതോടെ
💬 Comments
View all comments