Chapter Title : യുഗം 10 [Achilies]
ഹേമ എന്റെ കൈയിൽ തളർന്നൊടിഞ്ഞു കിടക്കുന്ന ഗംഗയെ കണ്ടതും ആവലാതിപ്പെട്ടു പുറത്തേക്ക് ഓടി ഇറങ്ങി.
"നിക്ക് വേഗം കുറച്ചു തണുത്ത വെള്ളം എടുക്ക്."
ഞാൻ പറഞ്ഞത് കേട്ടതും ഹേമ ഞെട്ടിപ്പിടച്ചു വീണ്ടും അകത്തു കയറി അപ്പോഴേക്കും ഞാൻ അവളെയും കൊണ്ട് അടുക്കള പടിയിൽ എത്തിയിരുന്നു.
"ഗംഗേ കണ്ണ് തുറക്ക് പെണ്ണെ വെറുതെ എന്നെ പേടിപ്പിക്കല്ലേ."
എന്റെ മടിയിൽ അവളുടെ തല ചായ്ച്ചു കിടത്തി കവിളിൽ പതിയെ തട്ടി വിളിക്കുമ്പോൾ ഇതുവരെ അറിയാത്ത ഒരു മരവിപ്പ് എന്റെ കാലിൽ നിന്ന് നട്ടെല്ലിലേക്ക് അരിച്ചു കയറുന്നത് ഞാൻ അറിഞ്ഞു.
ഹേമ നീട്ടിയ തണുത്ത വെള്ളം വാങ്ങി അവളുടെ മുഖത്തേക്ക് തളിക്കുമ്പോൾ ഞാൻ പാതി ചത്ത അവസ്ഥയിൽ ആയിരുന്നു. വെള്ളവും തളിച്ച് കവിളിൽ പതിയെ രണ്ട് തട്ട് കൂടി കൊടുത്തതോടെ അവൾ പതിയെ ചിമ്മി ചിമ്മി കണ്ണ് തുറന്നു.
"ഹോ എന്റെ പോന്നു പിശാശ്ശെ ഒരു നിമിഷം കൊണ്ട് നീ എന്നെ കൊന്നുകളഞ്ഞല്ലോടി."
കണ്ണ് തുറന്നു എന്നെ നോക്കിയ അവളെ വാരി കെട്ടിപ്പിടിച്ചു മുഖം മുഴുവൻ ചുംബിക്കുമ്പോൾ എനിക്ക് ഉണ്ടായ ആഹ് സന്തോഷം, ഈ ലോകത്തിലേക്കും വെച്ച് ഏറ്റവും പ്രിയപ്പെട്ടത് കൈ വിട്ടു പോയിട്ട് തിരികെ കിട്ടിയ ഫീൽ,
നിറഞ്ഞ കണ്ണുകളുമായി അവളെ നെഞ്ചിലടക്കി കുറച്ചു നേരം ഞാൻ ഇരുന്നു.
"പേടിച്ചു പോയോ ന്റെ ചെക്കൻ,......"
എന്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണീര് തുടച്ചു കൊണ്ട് വിളറിയ ചിരിയോടെ അവൾ എന്നോട് ചോദിച്ചു.
"ഇല്ല ഞാൻ രക്ഷപെട്ടു ന്നാ വിചാരിച്ചെ, നീ അങ്ങനൊന്നും എന്നെ വിട്ടു പോവില്ലല്ലേ, വെറുതെ കൊതിപ്പിച്ചു."
അവളെ വട്ടു പിടിപ്പിക്കാൻ തന്നെയാണ് അങ്ങനെ പറഞ്ഞത് ഒപ്പം ഈ ഒരു മൂഡ് മാറ്റണോന്നും തോന്നി.
"പോടാ പട്ടി."
ചുണ്ടു കോട്ടി എന്റെ കഴുത്തിൽ തൂങ്ങി ഉയർന്നു വന്നു എന്റെ കവിളിൽ പല്ലു അമർത്തി നല്ലൊരു കടിയും തന്നാണു അവൾ വിട്ടത്.
"നിന്നെ ഞാൻ എടുത്തോളാടി കുറുമ്പി."
കടി കിട്ടിയ കവിളും തടകി ഞാൻ എന്റെ മടിയിൽ കിടന്ന അവളെ നോക്കി പറഞ്ഞു.
"ഹി ഹി ഹി എടുക്കാൻ നീ ന്നെ താങ്ങുവോടാ
💬 Comments
View all comments