Chapter Title : യുഗം 10 [Achilies]
വിലങ്ങിലാണ് എന്റെ പോക്ക്.
അതിനിടയിൽ ഞാൻ ഒരു അച്ഛനാവാൻ പോണു എന്ന ഏറ്റവും വലിയ സന്തോഷവും കൂട്ടിനുണ്ടെന്നു വെച്ചോളൂ.
ആഹ് ദിവസം ഒരിക്കലും മറക്കാനാവില്ല.
അമ്മയാവാനുള്ള ഗംഗയുടെ സമ്മത്തിനും തീരുമാനത്തിനും ശേഷം എന്റെ ജീവൻ മുഴുവൻ ഉൾകൊണ്ടത് ഗംഗയുടെ പാനപത്രമായിരുന്നു. വസുവിന്റെയും തീരുമാനം അതായിരുന്നു. ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി ഗംഗയിൽ അങ്ങനെ മാറ്റമൊന്നും കാണാതിരുന്നത് ഞങ്ങളിലും ചെറിയ പേടി ഉളവാക്കിയിരുന്നു.
പക്ഷെ ആഹ് ദിവസം.
പതിവുപോലെ കൃഷി ഇടത്തായിരുന്നു ഞാൻ, സാധാരണ ഒരു റൗണ്ട് നനയും ഓടിച്ചുള്ള നോട്ടവുമൊക്കെ കഴിയുമ്പോ എന്നെ വട്ടു പിടിപ്പിക്കാനും എന്റടുത് കൊഞാനുമൊക്കെയായിട്ടു കെട്ടിലമ്മ എഴുന്നെള്ളാറുള്ളതായിരുന്നു ഇന്ന്
പക്ഷെ അങ്ങനെ പതിവ് സമയം കഴിഞ്ഞിട്ടും കണ്ടില്ലല്ലോ എന്നാലോചിച്ചു നിക്കുമ്പോഴാണ്, പെണ്ണ് തൊടിയിലേക്ക് വരുന്നത് കണ്ടത്. ഞാൻ നോക്കുന്നത് കണ്ടതും മുപ്പത്തിരണ്ട് പല്ലും പുറത്തു കാട്ടി ഈ എന്ന് ഇളിച്ചു എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. ഞാൻ പോടീ എന്ന് കൈ പൊക്കി കാണിക്കുകയും ചെയ്തു.
ഞാൻ ഒന്നു തിരിഞ്ഞു താഴെ കിടന്ന ഹോസ് ചുരുട്ടി എടുക്കാൻ കുനിഞ്ഞതും പുറകിൽ ഒരു ഒച്ച കേട്ടു. ഞെട്ടി തിരിഞ്ഞപ്പോൾ ഇത്രയും നേരം അവിടെ നിന്ന ആളെ കാണുന്നില്ല. പക്ഷെ നിലത്തു ഒരു അനക്കവും.
ആഹ് ഒരു നിമിഷം കൊണ്ട് നെഞൊന്നു കാളി. പിന്നെ കാലുറച്ചില്ല ശരീരം എത്തും മുൻപ് അവളുടെ അടുത്ത് മനസ്സെത്തിയിരുന്നു. വിറക്കുന്ന ശരീരവുമായി പിറകെ എത്തിയപ്പോൾ അവിടെ വിളറിയ മുഖവുമായി നിലത്ത് എന്റെ ഗംഗ, തല കറങ്ങി വീണതാണെന്നു മനസ്സിലായി.
"മോളെ മോളെ ഗംഗേ എന്താ പറ്റീത്. കണ്ണ് തുറന്നെ."എന്റെ ശബ്ദം വല്ലാതെ വിറച്ചിരുന്നു. അവൾ ഒന്നു മുനങ്ങി.
പിന്നെ ഒന്നും നോക്കിയില്ല പൊള്ളുന്ന വെയിലിൽ നിന്നും അവളെയും കോരി എടുത്ത് നേരെ അടുക്കള വശത്തേക്ക് ഓടി.
"ഹേമാ.....ഹേമാ"
വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് ഞാൻ അലറി വിളിച്ചു, ആഹ് സമയം എന്റെ മുമ്പിൽ എന്റെ കയ്യിൽ ചുരുണ്ട് കണ്ണടച്ച് കിടക്കുന്ന എന്റെ പെണ്ണ് മാത്രമേ ഉണ്ടായുള്ളൂ.
"ഹയ്യോ മോളെ ഗംഗ മോളെ,......അയ്യോ എന്റെ മോൾക്ക് എന്താ പറ്റിയെ."
അടുക്കളയിൽ നിന്നിറങ്ങിയ
💬 Comments
View all comments