0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 1110
ഗംഗയെ പേടിച്ചിട്ട്, ഞാൻ ഗേറ്റിനും അകലെ വെച്ച് ഓട്ടോയെ കാശ് കൊടുത്തു പറഞ്ഞു വിട്ട്. ഞാൻ ഗേറ്റും തുറന്നു അകത്തേക്ക് കയറി, കോലായിൽ ആരെയും കണ്ടില്ല. പക്ഷെ മുൻവാതിൽ തുറന്നിട്ടിട്ടുണ്ട്. അപ്പൊ ഹാളിൽ ആളുണ്ടാവുമെന്ന് എനിക്ക് മനസ്സിലായി. കോലായി കടന്നപ്പോൾ ടി വി യുടെ ഒച്ചയും കേട്ടു അതോടെ ഇരിക്കുന്ന ആളെ കണ്ടില്ലേലും ഒന്നു ഞെട്ടിക്കാം എന്ന് വിചാരിച്ചു, ചാടി അകത്തു കേറിയ ഞാനാണ് സോമനായത്. ഹാളിൽ സോഫയിലും ആരുമില്ല ടി വി പക്ഷെ ഓൺ ആയിരിപ്പുണ്ട്. വാതിലും തുറന്നിട്ട് ഇവരിതെവിടെ പോയി എന്നാലോചിച്ചു നിന്നപ്പോഴാണ് മുകളിലേക്കുള്ള കോണിയിൽ മരം ഇളകി തമ്മിൽ ഉരയുന്ന
ശബ്ദം കേട്ടത് മുകളിലേക്കുള്ള കോണിയിലെ പടികൾ കുറച്ചു വിടവ് വന്നു അതിൽ ചവിട്ടുമ്പോൾ ഉണ്ടാവുന്ന ശബ്ദമാണ്. ഹേമയാവും എന്ന് കരുതി ബാക്കി രണ്ടും എവിടെ എന്ന് ചോദിക്കാൻ അങ്ങോട്ടു ചെന്ന ഞാൻ കാണുന്നത്, സ്‌റ്റെപ്പിറങ്ങി വരുന്ന ഗംഗയെ ആണ്. കണ്ടപാടെ എന്റെ നെഞ്ച് ഒന്നു വെട്ടി. വസുവും ഹേമയും ഒരു പൊടി പോലും ദേഹത്ത് തട്ടരുതെന്നു കരുതി, ഒരു പണി പോലും ചെയ്യിക്കാതെ കൊണ്ട് നടക്കുന്ന ഗംഗ സ്റ്റെപ്പിൽ വലിഞ്ഞു കയറി നിൽക്കുന്നത് കണ്ടതും എനിക്ക് ദേഷ്യം ഇരച്ചു കയറി, ചെറിയ കുറുമ്പുകൾ എല്ലാം അസ്വദിക്കാറുണ്ടെങ്കിലും ഇത്, എന്തേലും സംഭവിച്ചു പോയാലോ. പടിക്കു കീഴെ എന്നെ കണ്ട ഗംഗയുടെ മുഖം പെട്ടെന്നു വിടർന്നെങ്കിലും, വലിഞ്ഞു മുറുകി ദേഷ്യത്തോടെ നിന്ന എന്നെ കണ്ടതും മുഖം വിളറി അതിൽ ഭയം ചേക്കേറി, അല്പം തളർന്ന പോലെ വിറച്ചു വിറച്ചു അവൾ പടിയിറങ്ങി എന്റെ മുമ്പിൽ നിന്നു."ഹരി.....ഞാൻ,...മോളിൽ മീനുട്ടിയുടെ മുറിയിൽ എന്തോ ഒച്ച കേട്ടപ്പോൾ അറിയാതെ............" തപ്പി തപ്പി എങ്ങനെയോ അവൾ പറഞ്ഞതും, എന്റെ കൈ അവളുടെ കവിളിൽ പതിച്ചിരുന്നു. അടിയുടെ ശക്തിയിൽ പെണ്ണൊന്നു വശത്തേക്ക് നീങ്ങിപ്പോയി. അടികൊണ്ട കവിൾ വേഗം പൊത്തിപ്പിടിച്ചു. അപ്പോഴും ദേഷ്യം കൊണ്ട് വിറക്കുന്ന എന്നെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എങ്ങലടിച്ചു കരയുന്ന ഗംഗയെ കാണുമ്പോൾ ഉള്ളിൽ ഹൃദയം നീറിപ്പുകയുമ്പോളും ഇനി ഒരിക്കലും ഇതുപോലെ ഉണ്ടാവരുതെന്ന എന്റെ വാശി ആയിരിക്കണം അവളെ

💬 Comments

View all comments