Chapter Title : യുഗം 11 [Achilies]
ഒന്ന് ആശ്വസിപ്പിക്കുന്നതിൽ നിന്ന് പോലും എന്നെ പിന്തിരിപ്പിച്ചത്. ഒപ്പം മീനാക്ഷിയെ ഇവിടുന്നു പുറത്താക്കാനുള്ള ഒരു കാരണം കിട്ടിയതിലെ ചൂടും.
"ഇന്ന് ഞാൻ ഇവിടുന്നിറക്കും ആഹ് പോലയാടി മോളെ, നിന്റെയും വസൂന്റെയും വാശി അതൊന്നു മാത്രമാണ് അവളെ ഇത്രയും കാലം ഈ വീട്ടിൽ നിർത്തിയത്. എന്നിട്ട് അവൾക്ക് വീട്ടു വേലക്കാരെ പോലെ നില്ക്കാൻ നീയും അവളും, മതി ഇത്രയും സഹാനുഭൂതി ഒന്നും അവൾക്ക് വേണ്ട ഇന്നത്തോടെ അവളുടെ ഇവിടുള്ള പൊറുതി ഞാൻ നിർത്തും, എങ്ങോട്ടെങ്കിലും പോട്ടെ ശവം."
അലറി കൊണ്ട് ഞാൻ പടികൾ കയറുമ്പോൾ തേങ്ങിക്കൊണ്ട് കൈവരിയിൽ കണ്ണീരൊഴുക്കി ഞാൻ പറയുന്ന ഓരോ വാക്കിനും ഞെട്ടി കൊണ്ടിരുന്ന ഗംഗ പിന്നെ അവിടുന്ന് കാരഞ്ഞോണ്ട് തന്നെ പോവുന്നതും ഞാൻ കണ്ടു.
പടി കയറി മുകളിലെത്തുമ്പോഴും എന്റെ ദേഷ്യത്തിനും സങ്കടത്തിനും കുറവുണ്ടായിരുന്നില്ല, മീനാക്ഷിയോടുള്ള എന്റെ കലി കൂടി കൂടി വരുകയായിരുന്നു, അവൾ കാരണമാണ് ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും പ്രെശ്നങ്ങൾ ഉണ്ടായത്. ഒരിക്കൽ ഗംഗ എന്നെ തല്ലിയതും, ഇപ്പോൾ ഒരിക്കലും കരയിക്കില്ല എന്ന് വാക്ക് കൊടുത്ത ഞാൻ തന്നെ എന്റെ ഗംഗയെ തല്ലി, അവളുടെ കണ്ണീരൊഴുക്കി.
അവളുടെ ആഹ് മുഖം കാണുമ്പോഴെല്ലാം എന്റെ മനസ്സ് ഉരുകിയൊലിക്കുകയായിരുന്നു, ആഹ് കനൽ അടങ്ങും മുൻപ് മീനാക്ഷിയുടെ കാര്യത്തിന് തീരുമാനം ഉണ്ടാക്കണമെന്ന് തോന്നി. അവളുടെ മുറിയുടെ വാതിൽ തള്ളി തുറക്കാൻ വാതിലിൽ കൈ വെച്ചതും കൈ ഒന്ന് വിറച്ചത് ഞാൻ അറിഞ്ഞു ഒപ്പം നെഞ്ചിലും ഒരു പിടപ്പ്. എട്ട് വർഷത്തിന് ശേഷം ആദ്യമായാണ് ഒരിക്കൽ എന്റെ എല്ലാം എല്ലാം ആയിരുന്ന അവളെ കാണാൻ പോകുന്നത്.
"ഇല്ല മൃദു വികാരങ്ങൾക്ക് ഇനി സ്ഥാനമില്ല ഇന്ന് നടക്കേണ്ടത് എന്തായാലും നടക്കണം ഇല്ലെങ്കിൽ ചിലപ്പോ ഇനി ഒരിക്കലും നടക്കില്ല."
സ്വയം പറഞ്ഞു മനസ്സിനെ പിടിയിലൊതുക്കി ഇരുപാളി വാതിൽ ഞാൻ തള്ളി തുറന്നു.
കണ്ണുകൾ ആദ്യം ഉടക്കിയത് നിലത്താകെ ചിതറി കിടന്ന പല നിറത്തിലുള്ള ക്രയോൺസുകളിലും, പെൻസിലുകളിലും ഒക്കെ ആണ്. പുറത്തു പോവുമ്പോഴെല്ലാം വസുവും ഗംഗയും വാങ്ങി കൂട്ടിയിരുന്ന നിറക്കൂട്ടുകൾ പലതും പിന്നീടൊരിക്കലും ഞാൻ കാണാറില്ലാതിരുന്നതിന്റെ കാരണം ഇപ്പോൾ എനിക്ക് വ്യക്തമായി.
കണ്ണുകൾ മുറിയിലെ
💬 Comments
View all comments