0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 1112
ജനാലയ്ക്കടുത്ത് കണ്ട രൂപത്തിലേക്ക് നീണ്ടു, പാറിപ്പറക്കുന്ന അനുസരണയില്ലാത്ത മുടി വലിച്ചു കെട്ടി വെച്ചിരുന്നു, ഒരു അയഞ്ഞ ഷർട്ടും ഫുൾ പാവാടയുമായിരുന്നു വേഷം, എനിക്ക് തിരിഞ്ഞു നിന്ന് ഭിത്തിയിൽ എന്തോ എഴുതി കൂട്ടുന്നു. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല എന്ന് തോന്നി. ഭിത്തിയിൽ ചലിക്കുന്ന അവളുടെ കൈകൾക്ക് ഒരു താളം ഉണ്ടായിരുന്നില്ല. ഒരു തരം വ്യഗ്രത, അത് അവളുടെ ശരീരത്തിലേക്കും വ്യാപിച്ചിരുന്നു. അപ്പോഴാണ് ഞാൻ ആദ്യമായി ഈ വീട്ടിൽ രോഗി ആയി കിടന്നിരുന്ന മുറിയുടെ യഥാർത്ഥ നില കണ്ണിലേക്ക് വന്നത്. മുറിയിൽ പലയിടത്തായി ചിതറി കിടക്കുന്ന തുണികൾ, നിലത്തും കിടക്കയിലുമായി കിടക്കുന്ന പലനിറത്തിലുള്ള പെൻസിലുകളും ക്രയോൺസും, ഒപ്പം മൂടിയഴിഞ്ഞു പടർന്നു കൂടിച്ചേർന്ന പലവർണ്ണങ്ങളുടെ ചെറിയ ടപ്പികളും ,നിലത്തു പടർന്ന വർണ്ണക്കൂട്ടിൽ ചവിട്ടിയതിനാൽ മുറിയുടെ തറയിൽ പലയിടത്തും അവളുടെ നിറം പിടിച്ച കാല്പാടുകൾ അവളിലേക്കുള്ള വഴി കാട്ടി ആയി കിടപ്പുണ്ടായിരുന്നു. ഭിത്തിയിൽ ഒരു കൈപൊക്കത്തിൽ എല്ലാം പല നിറങ്ങളിൽ എന്തൊക്കെയോ എഴുതി കൂട്ടിയിട്ടുണ്ട് ഭിത്തിയിൽ ഇനി നിറം പിടിക്കാത്ത ഭാഗങ്ങളില്ല എന്ന് തന്നെ പറയാം, അതിൽ ചില ഭാഗങ്ങളിൽ തെളിഞ്ഞു കണ്ട ഒരു വാക്ക് എന്നെ പിടിച്ചുലക്കാൻ പോന്നതായിരുന്നു."ഹരി." പല സ്ഥലത്തും ആഹ് പേര് മറ്റു വാക്കുകളിൽ നിന്നും തെളിമയോടെ എടുത്തു നിന്നിരുന്നു. എന്റെ നെഞ്ച് നിലവിട്ടു മിടിക്കാൻ തുടങ്ങി, അത് എന്റെ ചെവിയിൽ എനിക്ക് കേൾകാം എന്ന അവസ്ഥയായി. "മീനാക്ഷി...." കയറി വന്ന ഉറച്ച തീരുമാനമുള്ള എന്റെ ശബ്ദമായിരുന്നില്ല പുറത്തേക്ക് വന്നത്, ഞാൻ പോലുമറിയാതെ ആഹ് പഴയ ഡിഗ്രികാരനായിരുന്നു അവളെ വിളിച്ചത്. പെട്ടെന്ന് കേട്ട അപരിചിതമായ ശബ്ദം കൊണ്ടാവണം അവൾ പെട്ടെന്ന് തിരിഞ്ഞു. കണ്ണിലെ തിളക്കം എന്നിലേക്ക് തുളച്ചു കയറുന്നതായി തോന്നി, കവിളൊട്ടി കണ്ണിനടിയിൽ കറുപ്പ് നിറഞ്ഞ്, എനിക്ക് അവളെ മനസ്സിലാക്കാൻ തന്നെ കഴിയാത്ത അവസ്ഥ, അവളുടെ ചുണ്ടിൽ എന്നെ മയക്കിയ പാൽപുഞ്ചിരി ഇപ്പോഴില്ല, വരണ്ട ചുണ്ടിൽ അപരിചിതമായ എന്തോ ഒന്ന് പിറു പിറുത്തു കൊണ്ടിരിക്കുന്നു. എന്നെ കണ്ട കണ്ണുകളിൽ പെട്ടെന്ന് ഭയം വന്നു നിറഞ്ഞു, പിന്നെ സഹായത്തിനായി അവളുടെ രക്ഷയ്ക്കായി ആരെയൊക്കെയോ നോക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും തല

💬 Comments

View all comments