Chapter Title : യുഗം 11 [Achilies]
വെട്ടിച്ചവൾ നോക്കി. പിന്നെ ആരെയും കാണാനില്ലാത്ത നിസ്സഹായതയിൽ കൈകൾ മടക്കി മാറോടു ചേർത്ത് കണ്ണടച്ച് പിടിച്ചു എന്തൊക്കെയോ കുറച്ചൂടെ ഒച്ചയിൽ പിറുപിറുത്തു.
"മീനാക്ഷി........"
എന്റെ വിളിയിൽ ഒരു കരച്ചിൽ കൂടി കലർന്നിരുന്നോ, അറിയില്ല.
വിളിയിൽ ഞെട്ടിത്തെറിച്ച അവൾ പെട്ടെന്ന് ഓടി കട്ടിലിനടിയിലേക്ക് കയറി. അവിടെ നിന്നും അപ്പോഴും അവളുടെ അടക്കിപ്പിടിച്ച സ്വരം പുറത്തു വരുന്നുണ്ടായിരുന്നു. കട്ടിലിനടിയിലേക്ക് ഇരുന്നു അവളെ നോക്കിയ ഞാൻ കണ്ടത് തല മുട്ടുകാലിലേക്ക് പൂഴ്ത്തി ഇരുന്നു വിറക്കുന്ന അവളെ ആണ്.
"ഹരി.."
എന്നെ വിളിച്ച വിളിയിൽ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്. കണ്ണീരുമായി എന്നെ നോക്കി നിൽക്കുന്ന ഹേമയെയും വസൂനെയുമാണ്.
എന്റെ നോട്ടം കണ്ട് അത് താങ്ങാനാവാതെ ഹേമ തലതാഴ്ത്തി. വസൂ അപ്പോഴേക്കും കട്ടിലിന്റെ അപ്പുറെ വശത്ത് ചെന്നിരുന്നു, കണ്ണ് തുടച്ചു. താഴെക്കിരുന്നു മീനാക്ഷിയെ തോണ്ടി വിളിച്ചു."മോളെ മീനുട്ടി നോക്കിയേ,........ഞാനാ ഇത് വസൂച്ചിയാ വിളിക്കണേ ഇങ്ങോട്ടു നോക്കിയേ പേടിക്കണ്ട മീനുട്ടി പുറത്തേക്ക് വാ."
വസുവിന്റെ വിളി കേട്ട് തല ഉയർത്തിയ എന്നെ കണ്ട അവൾ വീണ്ടും പേടിച്ച് തല കുമ്പിട്ടു അവിടെ തന്നെ ഇരുന്നു.
അത് കണ്ടിട്ടാണ് വസൂ എന്നെ നോക്കി കണ്ണ് താഴ്ത്തി കാണിച്ചു.
കാര്യം മനസ്സിലായ ഞാൻ ഇടറിയ നെഞ്ചും തറഞ്ഞു പോയ കാലുകളും വലിച്ചു എങ്ങനെയോ റൂമിനു പുറത്തു വന്നു, ഒരടി പോലും നടക്കാൻ കഴിയാതെ താഴേക്കുള്ള പടിക്കെട്ടിൽ തളർന്നു ഇരുന്നു പോവുകയായിരുന്നു ഞാൻ.
കണ്ണിൽ നിന്നും കണ്ണീരൊഴുകിയിറങ്ങി എന്റെ മീശയിലും കുറ്റി താടിയിലും തട്ടിയിറങ്ങി.
സ്വപ്നത്തിൽ പോലും അവളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് വിചാരിച്ചിരുന്നില്ല. ജയിലിൽ നിന്നിറങ്ങി അവളുടെ വീട്ടിൽ നിന്നാട്ടിയിറക്കി വിട്ടു ഇവിടെ ഗംഗയോടും വസുവിനോടുമൊപ്പം ജീവിക്കുമ്പോഴും, അവൾക്കായി നല്ലൊരു ജീവിതം ഉണ്ടായല്ലോ എന്നൊരു നേരിയ ആശ്വാസം മനസ്സിനെ തണുപ്പിച്ചിരുന്നു. അതാണ് ഹേമയെ അവളുടെ ഭർത്താവ് പ്രാപിക്കുന്നത് കണ്ടപ്പോൾ മനസ്സുലയാൻ കാരണമായതും, മനസ്സിൽ നിന്ന് മീനാക്ഷിയെ പറിച്ചു മാറ്റാൻ നോക്കുമ്പോഴെല്ലാം ഉള്ളിൽ തികട്ടി വന്ന അതേ നോവയിരിക്കണം അന്ന് ഹേമയെ ആഹ് ഹോട്ടലിൽ നിന്ന് രക്ഷിക്കാനും കാരണം, അതിനെല്ലാം പിറകിൽ എന്നോ മീനാക്ഷിയോട് ഉണ്ടായിരുന്ന ഇഷ്ടം കാരണമായിരുന്നു എന്ന്
💬 Comments
View all comments