Chapter Title : യുഗം 11 [Achilies]
ഇപ്പോൾ അവളെ ഇങ്ങനെ ഒരവസ്ഥയിൽ കണ്ടപ്പോൾ ഒഴുകിയിറങ്ങിയ കണ്ണീരും നീറിപ്പുകയുന്ന ഹൃദയവും ഉത്തരമേകി.
"അഞ്ചു കൊല്ലായി ന്റെ മോളിങ്ങനെ...."
കോണിയുടെ വരിയിൽ ചാരി നിന്ന് കണ്ണ് തുടച്ചു ഇടറിയ ശബ്ദത്തോടെ ഹേമ പറഞ്ഞു.
എന്ത് പറ്റി എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ തൊണ്ടക്കുഴിയിൽ ഉമിനീരിന്റെ ലാഞ്ചന പോലുമില്ല, കഴുത്തിൽ ആരോ കുത്തിപ്പിടിച്ചപോലെ.
ഒരു വിധത്തിൽ ശ്വാസം എടുത്ത് വിങ്ങുന്ന നെഞ്ചിനെ മനപ്പൂർവ്വം മനസ്സ് കൊണ്ട് ഒന്ന് വൃഥാ തണുപ്പിക്കാൻ ശ്രെമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
"അവൾക്ക് എന്ത് പറ്റീതാ...."
പിടയുന്ന ഹൃദയത്തിൽ നിന്ന് വന്ന വാക്കിനും വിറ പൂണ്ടിരുന്നു.
"അവൾക്ക്.........."
"ഹേമേട്ടത്തി ഒന്ന് ഇങ്ങോട്ടു വരുവോ."
ഹേമ പറയാൻ തുടങ്ങും മുൻപ് വസൂ മുറിയിൽ നിന്നും അവരെ വിളിച്ചു.
വസൂവിന്റെ വിളി കേട്ട് എന്നെ ഒന്ന് നോക്കി, ഹേമ മുറിയിലേക്ക് പോയി. പക്ഷെ എന്റെ അവസ്ഥ ഓരോ നിമിഷം കഴിയുംതോറും വഷളാവുകയായിരുന്നു, നെഞ്ചിൽ അനുഭവിക്കുന്ന കനത്ത ഭാരം, ശ്വാസം കഴിക്കാൻ പോലും എനിക്ക് കഴിയുന്നില്ല, അവിടെ ഇരുന്നിട്ട് എനിക്ക് ആകെ വീർപ്പുമുട്ടലായി. അവസാനം ഇനിയും ആഹ് മുറിക്ക് പുറത്ത് ഇങ്ങനെ ഇരുന്നാൽ എനിക്കും ചിലപ്പോ എന്നെ കൈ വിട്ടു പോവുമെന്നു തോന്നി. ഇടറുന്ന കാലടികളുമായി ഞാൻ താഴേക്ക് ഇറങ്ങി എത്രയും വേഗം എനിക്ക് ഒന്ന് പുറത്തു കടന്നാൽ മതി എന്നായി, മനസ്സാകെ കലമ്പിച്ചിരിക്കുന്നു, തൊടിയിലെത്തിയതും കൃഷിയിടത്തിൽ കെട്ടിയുണ്ടാക്കിയ മാടത്തിൽ എത്തിയത്തുമെല്ലാം ഒരു സ്വപ്നത്തിലെന്നപോലെ ആയിരുന്നു.
മലർന്നു കിടന്നു ശ്വാസം വലിച്ചു വിടുമ്പോൾ ഒക്കെ ഹൃദയം മിടിക്കുന്നത് ചെവിയിൽ എനിക്ക് കേൾക്കാമായിരുന്നു.
തല പിളരുന്ന പോലെ പക്ഷെ കണ്ണടക്കാൻ വയ്യ കണ്ണടച്ചാൽ അവളാണ് കണ്മുന്നിൽ, മീനാക്ഷി. നെറ്റിയിൽ കുറിയും കറുത്ത് കുറുകിയ മുടിയും, തുടുത്ത കവിളിണകളിൽ എന്നെ മയക്കിയ പാൽപുഞ്ചിരിയിൽ തെളിയുന്ന നുണക്കുഴികളുമായി. എന്നും എന്നെ കാത്തു നിന്നിരുന്ന അവൾ, പക്ഷെ കൂടുതൽ നേരം കണ്ട് നില്ക്കാൻ കഴിയില്ല, നേരത്തോടൊപ്പം അവളുടെ രൂപവും മാഞ്ഞു വരുന്നു പകരം ഇന്ന് കണ്ട എനിക്ക് പോലും അറിയാത്ത മീനാക്ഷി.
ഈശ്വരാ എന്തിന് എന്നെ ഈ കാഴ്ച കാണിച്ചു.
ഉള്ളു നീറി ഞാൻ പറയുമ്പോൾ, കണ്ണീരൊഴുകി
💬 Comments
View all comments