0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 2.1K
മനസ്സിലായ ഞാൻ ഇടറിയ നെഞ്ചും തറഞ്ഞു പോയ കാലുകളും വലിച്ചു എങ്ങനെയോ റൂമിനു പുറത്തു വന്നു, ഒരടി പോലും നടക്കാൻ കഴിയാതെ താഴേക്കുള്ള പടിക്കെട്ടിൽ തളർന്നു ഇരുന്നു പോവുകയായിരുന്നു ഞാൻ. കണ്ണിൽ നിന്നും കണ്ണീരൊഴുകിയിറങ്ങി എന്റെ മീശയിലും കുറ്റി താടിയിലും തട്ടിയിറങ്ങി. സ്വപ്നത്തിൽ പോലും അവളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് വിചാരിച്ചിരുന്നില്ല. ജയിലിൽ നിന്നിറങ്ങി അവളുടെ വീട്ടിൽ നിന്നാട്ടിയിറക്കി വിട്ടു ഇവിടെ ഗംഗയോടും വസുവിനോടുമൊപ്പം ജീവിക്കുമ്പോഴും, അവൾക്കായി നല്ലൊരു ജീവിതം ഉണ്ടായല്ലോ എന്നൊരു നേരിയ ആശ്വാസം മനസ്സിനെ തണുപ്പിച്ചിരുന്നു. അതാണ് ഹേമയെ അവളുടെ ഭർത്താവ് പ്രാപിക്കുന്നത് കണ്ടപ്പോൾ മനസ്സുലയാൻ കാരണമായതും, മനസ്സിൽ നിന്ന് മീനാക്ഷിയെ പറിച്ചു മാറ്റാൻ നോക്കുമ്പോഴെല്ലാം ഉള്ളിൽ തികട്ടി വന്ന അതേ നോവയിരിക്കണം അന്ന് ഹേമയെ ആഹ് ഹോട്ടലിൽ നിന്ന് രക്ഷിക്കാനും കാരണം, അതിനെല്ലാം പിറകിൽ എന്നോ മീനാക്ഷിയോട് ഉണ്ടായിരുന്ന ഇഷ്ടം കാരണമായിരുന്നു എന്ന് ഇപ്പോൾ അവളെ ഇങ്ങനെ ഒരവസ്ഥയിൽ കണ്ടപ്പോൾ ഒഴുകിയിറങ്ങിയ കണ്ണീരും നീറിപ്പുകയുന്ന ഹൃദയവും ഉത്തരമേകി. "അഞ്ചു കൊല്ലായി ന്റെ മോളിങ്ങനെ...." കോണിയുടെ വരിയിൽ ചാരി നിന്ന് കണ്ണ് തുടച്ചു ഇടറിയ ശബ്ദത്തോടെ ഹേമ പറഞ്ഞു. എന്ത് പറ്റി എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ തൊണ്ടക്കുഴിയിൽ ഉമിനീരിന്റെ ലാഞ്ചന പോലുമില്ല, കഴുത്തിൽ ആരോ കുത്തിപ്പിടിച്ചപോലെ. ഒരു വിധത്തിൽ ശ്വാസം എടുത്ത് വിങ്ങുന്ന നെഞ്ചിനെ മനപ്പൂർവ്വം മനസ്സ് കൊണ്ട് ഒന്ന് വൃഥാ തണുപ്പിക്കാൻ ശ്രെമിച്ചുകൊണ്ട് ഞാൻ ചോദിച്ചു. "അവൾക്ക് എന്ത് പറ്റീതാ...." പിടയുന്ന ഹൃദയത്തിൽ നിന്ന് വന്ന വാക്കിനും വിറ പൂണ്ടിരുന്നു. "അവൾക്ക്.........." "ഹേമേട്ടത്തി ഒന്ന് ഇങ്ങോട്ടു വരുവോ." ഹേമ പറയാൻ തുടങ്ങും

💬 Comments

View all comments