0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 1117
വീണുപോയത്. ഒരു സ്‌ട്രോക്ക് വന്നതാ അതിനു കാണിച്ചപ്പോൾ ലങ്സ് കാൻസർ കൂടി കണ്ടെത്തിയതോടെ തകർച്ച പൂർണ്ണമായി.
അദ്ദേഹത്തെയും കൊണ്ട് പല ആശുപത്രികളും കയറി ഇറങ്ങുമ്പോളാണ് പണമില്ലാത്തവർക്ക് ഇവിടെ ജീവിക്കാൻ കൂടി അവകാശമില്ലെന്നത് ഞങ്ങൾ മനസിലാക്കിയത്, പലയിടത് നിന്നും കടം വാങ്ങിയും സ്വരൂക്കൂട്ടിയതുമൊന്നും ഒന്നുമാവില്ലെന്നു കണ്ടതോട് കൂടിയാണ് വീടും സ്ഥലവും ഈട് വെച്ച് പലിശക്കെടുത്തത്, പക്ഷെ എല്ലാം തീർന്നു, പണത്തിനൊന്നും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ല. വീടിന്റെ നടുംതൂൺ പോയ രണ്ട് പെണ്ണുങ്ങൾ മാത്രമായി ബാക്കി........... അടവ് തിരിച്ചടക്കാതെ കടം ഏറി വന്നു. ഞാൻ വീടുകളിൽ വീട്ട് ജോലിക്ക് പോയും മറ്റും കൊണ്ട് വരുന്ന എന്തേലും കൊണ്ട് മാത്രം മുന്നോട്ടു പോവാൻ കഴിയില്ല എന്ന് മനസ്സിലാക്കീട്ടാവണം മീനുവും ഒരു കടയിൽ സെയിൽസ് ഗേൾ ആയി പോയി തുടങ്ങി. പലിശ അടക്കാൻ കഴിഞ്ഞില്ലെങ്കിലും വാങ്ങിച്ച കടങ്ങളൊക്കെ തിരിച്ചു കൊടുക്കാൻ അതുകൊണ്ട് പറ്റിയിരുന്നു. അവളുടെ ഒറ്റപ്പെടലിനു ഒരു മാറ്റം ആവുമെന്ന് കരുതി എനിക്കും അതൊരു ആശ്വാസമായി. അവിടെ വെച്ചാണ് അവൾ അവനെ കാണുന്നത്. വിജയ്യെ, ബേസ്മെന്റിൽ നിന്നും കൊണ്ട് വന്ന പുതിയ ഡ്രെസ്സുകളുടെ കാർട്ടൺ പൊട്ടി നിലത്തേക്ക് വീണ തുണികൾ എടുത്തു കൂട്ടുമ്പോൾ, ഫ്ലോർ മാനേജരുടെ ചീത്ത വിളിക്കിടയിലും നാണക്കേടുകൊണ്ട് കുനിഞ്ഞു പോയ തല ഉയർത്താതെ താഴെ വീണ തുണികൾ എടുക്കാൻ അവളെ സഹായിച്ച അവൻ, വിജയ്.... അന്നാദ്യമായി അവൾ അവനെ കണ്ടു. പിന്നെ ഷോപ്പിൽ നിന്നു വരുമ്പോഴും പോവുമ്പോഴുമെല്ലാം അവളെയും കാത്തു വഴിയരികിൽ അവനുണ്ടാവുമായിരുന്നു അല്പം നീങ്ങി ഒരു പുഞ്ചിരിയുമായി. സഹായിച്ച ആളോട് തോന്നിയ ഒരു പരിചയത്തിൽ തിരികെ അവളും പുഞ്ചിരിച്ചിരുന്നു. പക്ഷെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഒരു ദിവസം അയാൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. ബ്രോക്കറും കൂടെ ഉണ്ടായിരുന്നു. പുറത്തു വെച്ച് കണ്ടിഷ്ടപ്പെട്ട മീനാക്ഷിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞായിരുന്നു വരവ്. ഞാനും മോളും പെട്ടെന്ന് അത് കേട്ട് ഒന്ന് അമ്പരന്നെങ്കിലും മോന്റെ കാര്യവും മീനാക്ഷിയോടുള്ള ബന്ധവും ഒക്കെ പറഞ്ഞപ്പോൾ അയാൾ തികച്ചും നോർമാലായ രീതിയിൽ അതൊക്കെ എടുത്തു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അവരുടെ മുന്നിലേക്കാണ് പാലിശക്കാരയച്ച ആളുകൾ വന്നത്. ഞങ്ങളോട് സംസാരിച്ചു

💬 Comments

View all comments