0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 1118
വാക്കേറ്റം ആയപ്പോൾ അവനതിൽ ഇടപെട്ടു അവസാനം കടം മുഴുവൻ അവൻ തീർക്കും എന്ന് പറഞ്ഞത് വാശിപുറത്താണെന്നു കരുതിയ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പിറ്റേന്ന് അവൻ വന്നത് ഞങ്ങളുടെ ആധാരവും കൊണ്ടായിരുന്നു. വേണ്ടാന്ന് അയാൾ പറഞ്ഞിട്ടും മീനാക്ഷിയുടെ വാശിയിൽ ആണ് പുതിയ എഗ്രിമെന്റ് അയാളുടെ പേരിൽ കടം വാങ്ങിയ കാശിന്റെ പേരിൽ എഴുതിയത്. അതോടെ അവനിലുള്ള എന്റെ വിശ്വാസം വർധിക്കുകയായിരുന്നു. വളരെ മാന്യമായ പെരുമാറ്റം നല്ല ജോലി, ഇതൊക്കെ കണ്ടപ്പോൾ എന്റെ മനസ്സും ഇടയ്ക്ക് എവിടെയൊക്കെയോ ചാഞ്ചാടി പോയിരുന്നു. ദൂരെ ഹോസ്പിറ്റലിൽ കിടക്കുന്ന അവന്റെ അമ്മ മോൻ ഒരു ജീവിതമുണ്ടായി കാണുന്നതും കാത്ത് ഇരിക്കുവാണെന്നും, മീനാക്ഷിയുടെ ഫോട്ടോ കാട്ടിയപ്പോൾ മരുമോളായി അവളെ കണ്ടു കൊതിച്ചുപോയെന്നും അങ്ങനെ അമ്മയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ പെണ്ണ് ചോദിച്ചു വന്നതെന്നുമൊക്കെ മീനാക്ഷി ഇല്ലാത്ത ഒരു ദിവസം വന്നു പറഞ്ഞപ്പോൾ. അവനോട് തോന്നിയ മതിപ്പ് മീനാക്ഷിക്ക് അവനൊപ്പം കിട്ടിയെക്കാവുന്ന നല്ലൊരു ജീവിതം മനസ്സിൽ കണ്ടപ്പോൾ, എനിക്ക് നിന്നെ ഓർക്കാൻ തോന്നിയില്ല................. പിന്നെ മീനാക്ഷിയെ സമ്മതിപ്പിക്കാനായി എന്റെ ശ്രെമം മുഴുവൻ പക്ഷെ ഉള്ളിൽ നിന്നെ മാത്രം കൊണ്ടുനടക്കുന്ന മീനാക്ഷി ഒരിക്കലും ഇതിനു സമ്മതിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ചെയ്യാൻ പടില്ലാത്തതാ ഞാൻ ചെയ്തത് അവളുപോലും അറിയാതെ വീടിന്റെ എഗ്രിമെന്റ് എന്ന രീതിയിൽ രജിസ്ട്രാറുടെ മുന്നിൽ അവളെ കബിളിപ്പിച്ചു ഒപ്പീടിപ്പിക്കുമ്പോഴും എന്റെ
മുന്നിൽ തെളിഞ്ഞു നിന്നത് അവൾക്ക് കിട്ടാൻ പോവുന്ന നല്ലൊരു ജീവിതമായിരുന്നു. എന്റെ മാത്രം സ്വാർത്ഥത, എന്റെ തെറ്റ്.....അപ്പോളൊന്നും എനിക്കറിയില്ലായിരുന്നു മോനെ എന്റെ മോൾക്ക് ഇങ്ങനെ ഒരു ഗതികേടു വരുമെന്ന കാര്യം. തളർന്നു കിടക്കുന്ന അമ്മയെ കാണിക്കണമെന്ന് എന്നോട് പറഞ്ഞാണ് അവളെയും കൂട്ടി അവൻ ബാംഗ്ലൂരിലേക്ക് പോയത്. അവിടെ ചെന്നാൽ അവന്റെ വഴിക്ക് നല്ലൊരു ജോലി തരപ്പെടുത്തി തരാം എന്ന് അവൻ പറഞ്ഞ കള്ളം വിശ്വസിച്ചു പാവം എന്റെ മോള്........... ഞാൻ കൂടി അതിനു നിർബന്ധിച്ചു.....മുള പൊട്ടി ചിതറും പോലെ എന്റെ കൈക്കുള്ളിൽ കിടന്നവർ വാവിട്ടു കരഞ്ഞു. ആശ്വസിപ്പിക്കാനോ എന്തിന് അനങ്ങാൻ പോലുമാവാതെ എല്ലാം കേട്ട് മരവിച്ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു. അൽപ നേരം കഴിഞ്ഞു ഒന്ന് തണുത്ത അവർ വീണ്ടും പറഞ്ഞു

💬 Comments

View all comments