Chapter Title : യുഗം 11 [Achilies]
അവൾ ഒരു വരിപോലും ഒരു പരീക്ഷയ്ക്കും എഴുതിയില്ല. വീട്ടിൽ എപ്പോഴും ഒരു മുറിയിൽ അടച്ചുമൂടി ഇരുന്നു കരയും, പിന്നെ വരയ്ക്കും രാത്രികൾ നീളുവോളം, കണ്ട സ്വപ്നങ്ങളെല്ലാം ഓർത്തെടുത്തു വരച്ചു അവൾ വീണ്ടും കരയും. അവളെ നഷ്ടപ്പെടുമോ എന്ന് തോന്നിയപ്പോളാണ് മോൾടെ അച്ഛനൊന്നു വീണുപോയത്. ഒരു സ്ട്രോക്ക് വന്നതാ അതിനു കാണിച്ചപ്പോൾ ലങ്സ് കാൻസർ കൂടി കണ്ടെത്തിയതോടെ തകർച്ച പൂർണ്ണമായി.
അദ്ദേഹത്തെയും കൊണ്ട് പല ആശുപത്രികളും കയറി ഇറങ്ങുമ്പോളാണ് പണമില്ലാത്തവർക്ക് ഇവിടെ ജീവിക്കാൻ കൂടി അവകാശമില്ലെന്നത് ഞങ്ങൾ മനസിലാക്കിയത്, പലയിടത് നിന്നും കടം വാങ്ങിയും സ്വരൂക്കൂട്ടിയതുമൊന്നും ഒന്നുമാവില്ലെന്നു കണ്ടതോട് കൂടിയാണ് വീടും സ്ഥലവും ഈട് വെച്ച് പലിശക്കെടുത്തത്, പക്ഷെ എല്ലാം തീർന്നു, പണത്തിനൊന്നും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ല. വീടിന്റെ നടുംതൂൺ പോയ രണ്ട് പെണ്ണുങ്ങൾ മാത്രമായി ബാക്കി...........
അടവ് തിരിച്ചടക്കാതെ കടം ഏറി വന്നു. ഞാൻ വീടുകളിൽ വീട്ട് ജോലിക്ക് പോയും മറ്റും കൊണ്ട് വരുന്ന എന്തേലും കൊണ്ട് മാത്രം മുന്നോട്ടു പോവാൻ കഴിയില്ല എന്ന് മനസ്സിലാക്കീട്ടാവണം മീനുവും ഒരു കടയിൽ സെയിൽസ് ഗേൾ ആയി പോയി തുടങ്ങി. പലിശ അടക്കാൻ കഴിഞ്ഞില്ലെങ്കിലും വാങ്ങിച്ച കടങ്ങളൊക്കെ തിരിച്ചു കൊടുക്കാൻ അതുകൊണ്ട് പറ്റിയിരുന്നു. അവളുടെ ഒറ്റപ്പെടലിനു ഒരു മാറ്റം ആവുമെന്ന് കരുതി എനിക്കും അതൊരു ആശ്വാസമായി.
അവിടെ വെച്ചാണ് അവൾ അവനെ കാണുന്നത്. വിജയ്യെ, ബേസ്മെന്റിൽ നിന്നും കൊണ്ട് വന്ന പുതിയ ഡ്രെസ്സുകളുടെ കാർട്ടൺ പൊട്ടി നിലത്തേക്ക് വീണ തുണികൾ എടുത്തു കൂട്ടുമ്പോൾ, ഫ്ലോർ മാനേജരുടെ ചീത്ത വിളിക്കിടയിലും നാണക്കേടുകൊണ്ട് കുനിഞ്ഞു പോയ തല ഉയർത്താതെ താഴെ വീണ തുണികൾ
💬 Comments
View all comments