0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 2.1K
വയറിനു പിടിച്ചില്ലേൽ പിന്നെ അതുമതി. ഗംഗ മോള് പാവോല്ലേ." അത് കേട്ടതും പൂച്ച നോക്കുന്ന പോലെ ആള് എന്നെ നോക്കി. "ഹ്മ്മ് ശെരി നിന്റെ ഡെലിവറി കഴിയട്ടെടി നിന്നെ കൊണ്ട് ഞാൻ ഒരു ചാക്ക് മാങ്ങ തീറ്റിക്കും." "അപ്പോഴേക്കും ഞാൻ അടുത്ത വാവയെ വയറ്റിലാക്കികൊള്ളാം." പതിയെ പിറുപിറുക്കുന്ന പോലെയാണ് അവളത് പറഞ്ഞത്. ഞാൻ നോക്കിയപ്പോൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു. പിന്നെ പതിയെ ഞാൻ അടുക്കളയിൽ നിന്ന് പുറത്തിറങ്ങി. ************************************************** അന്ന് ഉച്ചയ്ക്കത്തെ ഭക്ഷണം മീനാക്ഷിക്ക് കൊടുക്കാൻ പതിവില്ലാതെ വസൂ ആണ് കൊണ്ട് പോയത്, ഞങ്ങൾ കഴിച്ചു കഴിഞ്ഞതും ഗംഗ പതിവ് ഉറക്കത്തിനു പോയി ഹേമയും പാത്രം കഴുകനായി അടുക്കളയിലേക്കും പോയി. എനിക്കാകെ ഉറക്കം നഷ്ടപെട്ടു ആകെ വല്ലാത്ത അവസ്ഥയായി. അവളെ ഒന്ന് കാണണമെന്നുണ്ട് അറിയാത്ത കുറ്റത്തിന് അവളെ ശപിച്ച ഓരോ കാര്യവുമോർത്തു വീണ്ടും മനസ്സിൽ കുറ്റബോധം നിറയാൻ തുടങ്ങി, അവളെ ആഹ് ഒരു കോലത്തിൽ കണ്ട് നില്ക്കാൻ കഴിയുമോ എന്നുമറിയില്ല......... ഒടുവിൽ മുകളിലേക്കുള്ള പടികൾ കയറുമ്പോൾ മനസ്സിൽ ഉറച്ച തീരുമാനം എടുത്തിരുന്നു. അവളെ തിരികെ കൊണ്ട് വരണം അതിനു ചെയ്യാവുന്നതെല്ലാം ചെയ്യണം. "എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു.... എത്രയോ സ്നേഹിച്ചിരുന്നിരുന്നൂ..... മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം. പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർ മഞ്ഞു കാലത്തെ സ്നേഹതീരം പുലർ മഞ്ഞു കാലത്തെ സ്നേഹതീരം...." വാതില് തുറന്ന് അകത്തേക്ക് കയറിയ എന്നെ എതിരേറ്റത് ഈ വരികളായിരുന്നു. അകത്ത് കട്ടിലിന്റെ ക്രാസ്സിയിൽ ചാരി വസൂ ഇരിപ്പുണ്ടായിരുന്നു. വസുവിന്റെ മടിയിൽ തല വെച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ

💬 Comments

View all comments