0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 2.1K
വന്ന വസൂ, തല്ലുകൊണ്ടത് ഞാൻ അല്ലെ എന്ന ഗംഗയുടെ ഒറ്റ ഡയലോഗിൽ മറുകണ്ടം ചാടിയതോടെ ഞാൻ മാവിന്റെ മുകളിൽ എത്തി. തോട്ടി കൊണ്ട് പറിക്കാൻ പോലും താഴെ നിക്കുന്ന എന്റെ തങ്കകുടം സമ്മതിച്ചില്ല. ഒരു വിധത്തിൽ ഒരു കുല മാങ്ങ ഞെട്ട് പൊട്ടിച്ചു താഴേക്കിട്ടു തപ്പിയും പിടിച്ചും ഒരു വിധത്തിൽ താഴെക്കെത്തി. അവിടെ ആയിരം വാട്ട് ചിരിയുമായി ആള് നിൽപ്പുണ്ട് കയ്യിൽ താഴെ വീണ മാങ്ങയുമുണ്ട്. ഇളിച്ചോണ്ട് അതും പിടിച്ചോണ്ട് പോണ ആഹ് സാധനത്തിനിട്ട് ഒരു ചവിട്ട് കൊടുക്കാൻ തോന്നിയെങ്കിലും തിരിച്ചു എന്നെ ചിലപ്പോൾ ഗരുഡൻ തൂക്കും എന്നറിയാവുന്നത് കൊണ്ട് ഒന്നും ചെയ്യാൻ പോയില്ല. അടുക്കള വഴി കയ്യും കാലും കഴുകി ചെല്ലുമ്പോൾ ഉച്ചക്കത്തെ ഭക്ഷണം ഉണ്ടാക്കുന്ന ഹേമയുടെ ഒപ്പം കഴുകി കൊണ്ട് വന്ന മാങ്ങയുമായി ഇരിപ്പുണ്ട് കുരുപ്പ്. എന്നെ കണ്ട് ഒരു കടി മാങ്ങയിൽ കടിച്ചതും. "ബേ.... യ്യോ എന്തൊരു പുളിയാ ഇതെങ്ങെനാ തിന്നാന... ഇതിനാണോ ഈ ഗർഭിണി ആവുമ്പോൾ പെണ്പിള്ളേര് വാശി പിടിക്കണേ എനിക്കെങ്ങും വേണ്ട..." "എടി പട്ടി തെണ്ടി എന്നെകൊണ്ട് കഷ്ടപ്പെട്ടു ആഹ് പണ്ടാര പൊക്കോള്ള മാവിൽ കേറ്റിച്ചിട്ടു നിനക്കിപ്പൊ മാങ്ങയ്ക്ക് പുളി ആണല്ലേ... നീ തിന്നെടി നീ മാങ്ങേം തിന്നു ആഹ് അണ്ടീം നിന്നെകൊണ്ട് നടീപ്പിച്ചിട്ടെ നിന്നെ ഞാൻ വിടൂള്ളൂ."
അത് കേട്ടതും ആളുടെ ഗ്യാസ് പോയി. ഒരു സഹായതിനെന്നവണ്ണം അവൾ ഹേമയെ നോക്കി. അവളുടെ ദയനീയമായ ആഹ് നോട്ടം കണ്ടാൽ ആർക്കും ഒരു സഹാനുഭൂതി വരും ഈ എന്നെത്തന്നെ വരച്ച വരയിൽ അവൾ നിർത്തുന്നത് അങ്ങനെയല്ലേ. "നിർബന്ധിച്ചു കഴിപ്പിക്കണ്ട ഹരി

💬 Comments

View all comments