Chapter Title : യുഗം 11 [Achilies]
സഹിക്കാത്ത എന്റെ പെണ്ണിന്റെ വാക്ക്. എന്റെ കണ്ണിലെ കണ്ണീരിനെ അടക്കാൻ പോന്നതായിരുന്നു.
മുറിയിലെങ്ങും അവൾ കോറിയിട്ട എന്റെ പേരിനു നടുവിൽ നിൽക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
ജനലിനരികിൽ കണ്ണോടിയപ്പോൾ അവൾ വരച്ചിട്ട ആഹ് ചിത്രം എണ്ണിയാലൊടുങ്ങാത്ത തവണയുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി നിന്നിരുന്ന വാക മരവും വാകപ്പൂവിന്റെ രക്തച്ചുവപ്പാൽ മൂടിയ മണ്ണും മരവും താഴെ പരസ്പരം പുണർന്നു നിൽക്കുന്ന രണ്ട് പേരും. അവളുടെ ഓർമ്മകളിൽ ആകെ തെളിഞ്ഞു നിൽക്കുന്ന ഒരേയൊരു നല്ല ഓര്മ ഇതായിരുന്നിരിക്കണം മഷിയുടെ നിറത്തിനുമപ്പുറം അതിനു എന്റെയും അവളുടെയും ജീവിതത്തിന്റെ പകർച്ചയിൽ മനസ്സിൽ കോറിയ പോലെ നീറുന്നു.
അധികം അവിടെ അങ്ങനെ നില്ക്കാൻ തോന്നിയില്ല, വേഗം പുറത്തേക്കിറങ്ങി. എന്റെ പിറകെ മീനാക്ഷിയെ ശ്രെദ്ധയോടെ കിടത്തിയിട്ട് വസുവും ഇറങ്ങി. താഴെക്കിറങ്ങുമ്പോൾ ഹേമ മുകളിലേക്ക് കയറുന്നുണ്ടായിരുന്നു.
"മീനുട്ടി ഇപ്പോൾ ഉറങ്ങിയെ ഉള്ളുട്ടോ."
ഹേമയോട് പറഞ്ഞ് വസൂ താഴേക്ക് എന്റെ ഒപ്പം വന്നു.
ഹാളിലെ സോഫയിൽ എന്റെ മടിയിൽ കിടന്നു ഉറങ്ങുന്ന വസുവിന്റെ മുടിയിലൂടെ തഴുകി ഇരിക്കുമ്പോൾ മനസ്സ് പലയിടങ്ങളിലായി ഉത്തരങ്ങൾക്കായി പരതുകയായിരുന്നു.
"നീ ഉറങ്ങീല്ലേ..."
കുറച്ചു കഴിഞ്ഞു ഉറക്കം ഉണർന്ന വസൂ ഞാൻ ആലോചനയിൽ ഇരിക്കുന്ന കണ്ട് ചോദിച്ചു.
"ഇല്ലടോ ഉറക്കം വന്നില്ല...."
വസൂ എഴുനേറ്റു എന്റെ മടിയിലേക്ക് ഇരുന്നു, എന്റെ നെഞ്ചിൽ ചാരിയ അവളെ വയറിലൂടെ ചുറ്റിപ്പിടിച് ഞാനും.
"മീനുട്ടീടെ കാര്യാണോ നിന്റെ പ്രെശ്നം..... എന്റെ പൊന്നു ചെക്കാ അവളെ ഇവിടെ കൊണ്ട് വന്ന മുതൽ നീ മൂന്നാർ പോവുമ്പോഴെല്ലാം ഞങ്ങൾ അവളേം കൊണ്ട് എന്റെ ഹോസ്പിറ്റലിലെ സൈക്കാട്രിസ്റ്റിനെ കാണിക്കാറുണ്ടായിരുന്നു, ആൻഡ് അവൾക്ക് മുമ്പത്തേക്കാളും മാറ്റോണ്ട്
💬 Comments
View all comments