0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 2.1K
ഇപ്പോൾ അതൊണ്ടല്ലേ ഞാൻ അവളെ തിരികെ കിട്ടുമെന്ന് ഇത്ര ഉറപ്പ് പറേണേ........ഇനി അവളെ കിട്ടിക്കഴിയുമ്പോ ഞങ്ങളെ നോക്കുവോന്നാ..."
അവളുടെ വയറിൽ ഒരു പിച്ച് പിച്ചിയും തോളിൽ ഒരു കടി കൊടുത്തുമാണ് ഞാൻ എന്റെ ദേഷ്യം തീർത്തത്. "നിന്റെ അനിയത്തിക്കും ഉണ്ടായിരുന്നു ഈ പേടി അത് ഞാൻ തീർത്തു കൊടുത്തിട്ടുണ്ട് ഇനി നിനക്കും പേടിയാണെങ്കിൽ അതിനും പരിഹാരം എനിക്കറിയാം." അവളുടെ അടിവയറ്റിൽ തഴുകി, ചെവി ഒന്ന് കടിച്ചു ഞാൻ തുടർന്നു. "ഇവിടെ എന്റെ വിത്ത് മുളപ്പിച്ചു നിനക്ക് ഞാൻ ഉറപ്പ് തരാം." തല തിരിച്ച് എന്റെ ചുണ്ട് വലിച്ചു കുടിച്ച് എന്റെ മുഖം മുഴുവൻ ഉമിനീർ നിറച്ചാണ് വസൂ അതിന്റെ കടം തീർത്തത്. "കൊതിയില്ലാഞ്ഞിട്ടല്ലട എനിക്ക് അതിനുള്ള കഴിവില്ലാത്തത് കൊണ്ടാ, മച്ചി ആയിപോയില്ലേ ഞാൻ, ഇല്ലെങ്കിൽ നിന്റെ കുഞ്ഞിനെ ചുമക്കാനും മുലയൂട്ടനും ഞാൻ എന്നെ ഒരുങ്ങിയേനെ." പറഞ്ഞു തീർന്നതും വലിച്ചു പൊക്കി അവളുടെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി ഞാൻ... "ഒന്നും വേണ്ട നിനക്ക് എന്നും കുഞ്ഞായി ഞാൻ ഉണ്ടാവും ഗംഗയും പിന്നെ നമ്മുടെ വരാൻ പോവുന്ന വാവയും. അത് പോരെ..." വിടർന്ന പൂർണേന്ദു വദനത്തോടെ മനസ്സ് നിറഞ്ഞ വസൂ എന്നെ നോക്കി അൽപ നേരം ഇരുന്നു പിന്നെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു. എന്റെ മടിയിലിരുത്തി അവളെ ഞാൻ തട്ടിയുറക്കി. ****************************************************************** "ഇതെങ്ങോട്ടാടാ ചെക്കാ രാവിലെ പെട്ടീം പായ്ക്ക് ചെയ്ത്." "ഒന്ന് മൂന്നാർ വരെ പോയിട്ട് ഓടി ഇങ്ങു വരാം ഗംഗ കുട്ടി." "അതിനു നീ ഇപ്പൊ അവിടുന്ന് വന്നല്ലേ ഉള്ളു, പിന്നെന്താ ഇപ്പൊ വീണ്ടും പോണേ."

💬 Comments

View all comments