Chapter Title : യുഗം 12 [Achilies]
ചൂടേറിയതെ ഉള്ളു.
ഇന്ന് മറ്റൊരു കാര്യം കൂടി ഉണ്ട് ഹേമയെ തനിച്ചൊന്നു കിട്ടും പല കാര്യങ്ങൾക്കും ഇന്ന് ഉത്തരം എനിക്ക് കിട്ടണം. ഞാൻ അതിനു കൂടി വേണ്ടിയാണ് കാത്തിരിക്കുന്നത്.
രാവിലത്തെ പരിപാടികളെല്ലാം കഴിഞ്ഞു ഫുഡും കഴിച്ചു കഴിഞ്ഞാണ്, വസൂ പോയി മുകളിൽ നിന്ന് മീനുവിനെ കൂട്ടിക്കൊണ്ട് വന്നത്.
ഒരു വെള്ള ചുരിദാറും പിങ്ക് ഷാളുമാണ് മീനാക്ഷിയുടെ വേഷം മുടി വിടർത്തി ഇട്ടിട്ടുണ്ട്, ഒരു കുഞ്ഞു പൊട്ടു കൂടി വസൂ തൊടീച്ചിട്ടുണ്ട്.
മീനാക്ഷിയെ അന്ന് കണ്ട ആളെ അല്ലെന്നു തോന്നിപ്പോയി. പക്ഷെ എന്നെ കണ്ടതും മീനാക്ഷി വസൂനെ ചുറ്റിപ്പിടിച് മുഖം വസൂന്റെ മാറിൽ പൂഴ്ത്തി നടപ്പായി.
"അയ്യോ ദേ എന്റെ കൊച്ചു ഇപ്പൊ സുന്ദരി ആയല്ലോ..."
മീനുവിനെ കണ്ടതും ഗംഗ ചെന്ന് മീനാക്ഷിയുടെ ഒരു കയ്യിൽ ചുറ്റി പിടിച്ചു.
"എന്റെ കൊച്ചിനെ കണ്ടോ ഹരി...."
ഗംഗ എന്നെ നോക്കി അടുത്തേക്ക് വിളിച്ചു, പക്ഷെ പേടിച്ച പോലെ മീനാക്ഷി ഗംഗയുടെ കയ്യിൽ നിന്ന് ഒന്ന് കുതറുന്നത് കണ്ടതും നെഞ്ചിൽ ഒരു കല്ല് വീണ വേദനയോടെ ഞാൻ അവൾക്കായി വസൂ പറഞ്ഞ മുറിയിലേക്ക് നടന്നു.
പുറത്ത് അവർ കാർ സ്റ്റാർട്ട് ചെയ്യുന്നതും പോവുന്നതുമെല്ലാം ഞാൻ ആഹ് മുറിയിൽ നിന്ന് അറിഞ്ഞു.
ഹേമേട്ടത്തി അപ്പോഴേക്കും മുറിയിലേക്ക് വന്നു.
"ഹരി വിഷമിക്കണ്ടാട്ടോ അവളെ നമുക്ക് കിട്ടും, മനസ്സിന്റെ കലമ്പൽ ഒന്ന് മാറി തെളിയുമ്പോൾ അവൾ പഴയ മീനുവാകും."
ഹേമേട്ടത്തിയുടെ വാക്കുകൾക്ക് ഒന്ന് മൂളി ഞാൻ മുറിയിലെ ഓരോ ആവശ്യമില്ലാത്ത സാധനങ്ങൾ എല്ലാം മാറ്റി തുടങ്ങി. ഹേമയും ചൂലും വെള്ളവുമായി വന്നു അടിച്ചു കഴുകാൻ തുടങ്ങി.
💬 Comments
View all comments