0%

Chapter Title : യുഗം 13 [Achilies]

Author : Achillies Read All Parts 614

ഇട്ടു, കാറ്റടിച്ചപ്പോൾ കിട്ടിയ തണുപ്പിൽ ഒന്നൂടെ പുതപ്പിലേക്ക് ചുരുണ്ട് കണ്ണടച്ച് കൊണ്ട് ചിണുങ്ങുന്ന വസൂനെ കണ്ടപ്പോൾ എനിക്ക് പിടിച്ചൊന്നു കൊഞ്ചിക്കാൻ തോന്നി പിന്നെ തടിച്ചിയുടെ ഉറക്കം കളയേണ്ടെന്നു കരുതി ഞാൻ പതിയെ മുറി വിട്ടു പുറത്തേക്ക് വന്നു. മീനുവിനെ ഒന്ന് കാണണം എന്ന് തോന്നി ഇപ്പോൾ ഉറക്കമായിരിക്കും അല്ലെങ്കിൽ ഞാൻ കാണാൻ ചെല്ലുമ്പോ അവളുടെ പേടിക്കുന്ന മുഖം കാണേണ്ടി വരും.
അതിലും നല്ലതു അവളുറങ്ങുമ്പോൾ അല്പം ദൂരെ നിന്നാണെങ്കിലും അവളെ ഒന്ന് കണ്ടു പോരുന്നതാണെന്നു തോന്നി.
വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു പതിയെ അല്പം കൂടി അകത്തി തല മാത്രം അകത്തിട്ടു നോക്കുമ്പോൾ കണ്ടത് മീനുവിനെ കെട്ടിപ്പിടിച്ചുറങ്ങാൻ പോയ ആള് ഒരു തലയിണയും കെട്ടിപ്പിടിച്ചുറങ്ങുന്നു.
വാതിലിനു നേരെ ചെരിഞ്ഞാണു ഗംഗയുടെ കിടപ്പ്. അല്പം താഴ്ന്നു മീനുവുമുണ്ട് ഗംഗയുടെ അരഭാഗത്താണ് മീനുവിന്റെ തല വന്നിരിക്കുന്നത്. അവൾ ഉറങ്ങിയിട്ടില്ലെന്നു തോന്നി ഗംഗയുടെ വയറിലെ സാരി മാറി കാണുന്ന അവളുടെ വീർത്ത വയറിൽ പതിയെ കൈകൊണ്ട് തടവുന്നുണ്ട്, എനിക്ക് എതിരെ കിടക്കുന്നത് കൊണ്ട് മീനുവിന്റെ മുഖം കാണാൻ പറ്റിയില്ല. മീനു ഗംഗയുടെ വയറിനോട് എന്തൊക്കെയോ കിന്നാരം പറയുന്ന പോലെയാണ് എനിക്ക് തോന്നിയത്. പിന്നെ പതിയെ വയറിൽ ഒരു ഉമ്മ കൊടുക്കുന്നതും കണ്ടു അത് കഴിഞ്ഞു വയറിനോട് മുഖം ചേർത്തു ഗംഗയെ കെട്ടിപ്പിടിച്ചു കിടന്നു. ഗംഗയുടെ മുഖത്ത് ഉമ്മ വെച്ചപ്പോൾ ഒരു ചിരി തെളിഞ്ഞു പെണ്ണേതോ സ്വപ്നത്തിലാണെന്നു തോന്നി.
തിരികെ റൂമിലെത്തിയപ്പോൾ വസൂ ഒന്നൂടെ ചുരുണ്ട് കൂടിയിട്ടുണ്ട് മുഖത്തേക്ക് പടർന്ന മുടിയൊന്നൊതുക്കി നെറ്റിയിൽ ഒന്ന് ഉമ്മ വെച്ചപ്പോൾ വസൂവിന്റെ ചുണ്ടിലും ഒരു പാൽപുഞ്ചിരി തെളിഞ്ഞു. ഒന്നൂടെ നെറ്റിയിൽ തലോടി പുതപ്പു നേരെ ഇട്ടു കൊടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി. ഉറക്കം വരുന്നില്ല കോലായിലെ തൂണിൽ ചാരി ചെറു കാറ്റേറ്റ് ഇരിക്കുമ്പോൾ ആലോചന മുഴുവൻ മീനുവിനെ കുറിച്ചായിരുന്നു. അവൾ ഇപ്പോൾ നോർമൽ ആയി വരുന്ന പോലെ, ഇന്ന് വന്നതിൽ പിന്നെ പെണ്ണിന് നല്ല മാറ്റമുണ്ടെന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു എല്ലാത്തിനും കാരണം അവര് രണ്ടുപേരും എന്നെ പൊതിഞ്ഞു പിടിക്കുന്ന എന്റെ രണ്ട് മാലാഖമാർ ഇപ്പോൾ മീനുവിനെയും ചേർത്ത് പിടിക്കുന്നു.
ഇപ്പോൾ

💬 Comments

View all comments