Chapter Title : യുഗം 13 [Achilies]
കുറച്ചു മുൻപ് ഗംഗയ്ക്ക് ഒപ്പം മീനുവിന്റെ പെരുമാറ്റം കണ്ടപ്പോൾ തോന്നിയത് അവളെ എനിക്ക് പഴയ മീനുവായി തിരിച്ചു കിട്ടാൻ അധികം നാള് വേണ്ടി വരില്ല എന്നായിരുന്നു.
"ഡാ ചെക്കാ......."
ഓരോന്നാലോചിച്ചിരുന്ന എന്നെ ഉണർത്തിയത് ഗംഗയുടെ കൊഞ്ചിക്കൊണ്ടുള്ള വിളി ആയിരുന്നു. പുറകിൽ നിന്ന് വന്നു നേരെ എന്റെ മടിയിലേക്ക് തല വെച്ച് അവൾ കോലായിൽ കിടപ്പായി.
"മീനുവോ?...."
"അവളുറക്കം പിടിച്ചപ്പോഴാ ഞാൻ ഇങ്ങു പോന്നേ...................നീ മുറിയിൽ വന്നിരുന്നില്ലേ ഞാൻ കണ്ടാര്ന്നു."
വശം ചെരിഞ്ഞു കിടന്നിരുന്ന ഗംഗ മലർന്നു എന്റെ മുഖവും നോക്കിയായി കിടപ്പ്.
"അവൾ ഇന്ന് ഒത്തിരി മാറിയപോലെ ഞാൻ ഉറങ്ങുന്ന വരെ അവൾ എന്നെ നോക്കി കിടന്നതാ പിന്നെ ഞാൻ ഉറങ്ങിയെന്നു കണ്ടിട്ടാ താഴേക്ക് നീങ്ങിയേ, എന്റെ വയറിനു പുറത്തൂടെ വാവയ്ക്ക് ഉമ്മയൊക്കെ കൊടുത്തു ഹരി............അവൾക്ക് എല്ലാം മനസിലാവുന്നൊക്കെ ഉണ്ട് പക്ഷെ എന്തോ പേടി ഉള്ളിൽ തട്ടിയിട്ട ഇങ്ങനെ.
നേരത്തെ ട്രീട്മെൻറ് കഴിഞ്ഞു വരുമ്പോൾ മീനു ഒന്ന് അയഞ്ഞു വരുമായിരുന്നു. നീ ഇവിടെ ഉണ്ടായിരുന്നത് കൊണ്ടും അപ്പോൾ മീനുവിനെ നിനക്ക് ഇഷ്ടമില്ലാതിരുന്നത് കൊണ്ട് അവളെ ആഹ് റൂമിൽ തന്നെ ഇരുത്തേണ്ടി വന്നത് കൊണ്ടാണെന്നു തോന്നുന്നു അവൾ ഇത്രയും കാലം സ്വയം ഉൾവലിഞ്ഞു പേടിയോടെയും ഷോക്കോടെയും ഇരുന്നത്. ഇപ്പോൾ അതെല്ലാം മാറി വരുന്ന ലക്ഷണമുണ്ട് ........ഇന്ന് അവളെയും കൊണ്ട് ഷോപ്പിംഗിനു പോയപ്പോ ആദ്യം കൊച്ചിന് കുറച്ചു പേടിയൊക്കെ ഉണ്ടായിരുന്നു പിന്നെ എന്റേം ഇച്ചേയിടേം കയ്യിൽ തൂങ്ങിയാ അവൾ നടന്നെ. പയ്യെ പയ്യെ അവൾ ഫ്രീ ആവുന്നത് ഞാനും ഇച്ചേയിയും കണ്ടതാ ഹരി....ഇനി നമുക്ക് ഇടയ്ക്ക് പുറത്തു കൊണ്ടോണോട്ടോ മീനൂട്ടിയെ..."
പറഞ്ഞു മുഴുവൻ തീർത്തു എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്ന ഗംഗയുടെ കവിളിൽ ഒന്നി പിടിച്ചാട്ടി ഞാൻ സമ്മതിച്ചു.
"തമ്പുരാട്ടി പറഞ്ഞാൽ പിന്നെ എനിക്ക് തട്ടാൻ പറ്റുവോ....."
അപ്പോഴേക്കും ദേ അടുത്താളുമെത്തി വസൂ ഒരു സാരിയും വാരി ചുറ്റി വന്നു ഗംഗയ്ക്ക് കുറച്ചൂടെ താഴെ എന്റെ തുടയിൽ തല വെച്ച് ഗംഗയെ കെട്ടിപ്പിടിച്ചു കോലായിൽ കിടന്നു.
"നിന്റെ ഉറക്കം ഇത്ര വേഗം തീർന്നോടി തടിച്ചി...."
"ഏയ് ഇടയ്ക്കെപ്പോഴോ കണ്ണ് തുറന്നപ്പോൾ നിന്നെ
💬 Comments
View all comments