0%

Chapter Title : യുഗം 13 [Achilies]

Author : Achillies Read All Parts 1.5K

സ്വപ്നത്തിലാണെന്നു തോന്നി.
തിരികെ റൂമിലെത്തിയപ്പോൾ വസൂ ഒന്നൂടെ ചുരുണ്ട് കൂടിയിട്ടുണ്ട് മുഖത്തേക്ക് പടർന്ന മുടിയൊന്നൊതുക്കി നെറ്റിയിൽ ഒന്ന് ഉമ്മ വെച്ചപ്പോൾ വസൂവിന്റെ ചുണ്ടിലും ഒരു പാൽപുഞ്ചിരി തെളിഞ്ഞു. ഒന്നൂടെ നെറ്റിയിൽ തലോടി പുതപ്പു നേരെ ഇട്ടു കൊടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി. ഉറക്കം വരുന്നില്ല കോലായിലെ തൂണിൽ ചാരി ചെറു കാറ്റേറ്റ് ഇരിക്കുമ്പോൾ ആലോചന മുഴുവൻ മീനുവിനെ കുറിച്ചായിരുന്നു. അവൾ ഇപ്പോൾ നോർമൽ ആയി വരുന്ന പോലെ, ഇന്ന് വന്നതിൽ പിന്നെ പെണ്ണിന് നല്ല മാറ്റമുണ്ടെന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു എല്ലാത്തിനും കാരണം അവര് രണ്ടുപേരും എന്നെ പൊതിഞ്ഞു പിടിക്കുന്ന എന്റെ രണ്ട് മാലാഖമാർ ഇപ്പോൾ മീനുവിനെയും ചേർത്ത് പിടിക്കുന്നു.
ഇപ്പോൾ കുറച്ചു മുൻപ് ഗംഗയ്ക്ക് ഒപ്പം മീനുവിന്റെ പെരുമാറ്റം കണ്ടപ്പോൾ തോന്നിയത് അവളെ എനിക്ക് പഴയ മീനുവായി തിരിച്ചു കിട്ടാൻ അധികം നാള് വേണ്ടി വരില്ല എന്നായിരുന്നു.

"ഡാ ചെക്കാ......."
ഓരോന്നാലോചിച്ചിരുന്ന എന്നെ ഉണർത്തിയത് ഗംഗയുടെ കൊഞ്ചിക്കൊണ്ടുള്ള വിളി ആയിരുന്നു. പുറകിൽ നിന്ന് വന്നു നേരെ എന്റെ മടിയിലേക്ക് തല വെച്ച് അവൾ കോലായിൽ കിടപ്പായി.

"മീനുവോ?...."

"അവളുറക്കം പിടിച്ചപ്പോഴാ ഞാൻ ഇങ്ങു പോന്നേ...................നീ മുറിയിൽ വന്നിരുന്നില്ലേ ഞാൻ കണ്ടാര്ന്നു."

വശം ചെരിഞ്ഞു കിടന്നിരുന്ന ഗംഗ മലർന്നു എന്റെ മുഖവും നോക്കിയായി കിടപ്പ്.
"അവൾ ഇന്ന് ഒത്തിരി മാറിയപോലെ ഞാൻ ഉറങ്ങുന്ന വരെ അവൾ എന്നെ നോക്കി കിടന്നതാ പിന്നെ ഞാൻ ഉറങ്ങിയെന്നു കണ്ടിട്ടാ താഴേക്ക് നീങ്ങിയേ, എന്റെ വയറിനു പുറത്തൂടെ വാവയ്ക്ക് ഉമ്മയൊക്കെ കൊടുത്തു ഹരി............അവൾക്ക് എല്ലാം മനസിലാവുന്നൊക്കെ ഉണ്ട് പക്ഷെ എന്തോ പേടി ഉള്ളിൽ തട്ടിയിട്ട

💬 Comments

View all comments