0%

Chapter Title : യുഗം 13 [Achilies]

Author : Achillies Read All Parts 619

ഗംഗയും മീനുട്ടിയും ഏടത്തിയും പിന്നെ നമ്മുടെ പിള്ളേരും. എങ്ങനെ എണ്ടാവും....."

"ഇതൊക്കെ എപ്പോ ആലോചിച്ചു കൂട്ടുന്നു എന്റെ പെണ്ണ്....... എന്തായാലും കൊള്ളാം...... എത്ര പിള്ളേര് വേണം, ഗംഗയ്ക്ക് പറ്റില്ലെന്ന് പറഞ്ഞാൽ നീ തന്നെ എന്നെ എടുത്തോൾണം ബാക്കി പിള്ളേര് നമ്മുടെ വക എന്തേ...."

തടിച്ചിയുടെ ഒച്ചയൊന്നും കേൾക്കാതായതോടെ വസൂ പിന്നേം മൂഡ് ഔട്ട് ആയെന്നു മനസ്സിലായി.

"വസൂ ഡി തടിച്ചി.....എന്തുവാഡി നമുക്ക് ട്രീട്മെൻറ് എടുത്തു നോക്കാന്നെ ഒന്നുല്ലേലും ഗംഗയിൽ ഞാൻ കഴിവ് തെളിയിച്ചതല്ലേ നിന്നെ കൊണ്ട് പെറീപ്പിക്കുന്ന കാര്യം ഞാനേറ്റെന്നെ, ഇനിം വല്ലതും ആലോചിച്ചോണ്ടിരുന്നു മുഖം വീർപ്പിച്ചാൽ എടുത്ത് കാട്ടിക്കളയും പെണ്ണെ നിന്നെ."

"പോടാ പട്ടി...."
ചിരിയുടെ ഒപ്പം ആളുടെ വക ഒരു കടി കൂടി തോളത്തു കിട്ടി.

"ഗംഗയുടെ കൂട്ട് കൂടി നീയും തുടങ്ങിയോ ഉപദ്രവം."

"ആഹ് സഹിച്ചോ എനിക്ക് തോന്നുമ്പോളൊക്കെ ഞാൻ തരും....ഹിഹി.."

ചിരിച്ചും കളിച്ചും ഹോസ്പിറ്റലിൽ എത്തി അവളെ ഇറക്കി .ഇറങ്ങുമ്പോൾ വിളിക്കാൻ പറഞ്ഞു ഞാൻ തിരികെ പോന്നു.

***************************************************

ജയിലിൽ തനിക്ക് കാവൽ മാലാഖയായി മാറുമെന്ന് കരുതി വിജയ് കൂടെക്കൂട്ടിയ രാമേട്ടൻ അവന്റെ ചെകുത്താനായി മാറുകയായിരുന്നു, ജയിലിൽ ആർക്കെങ്കിലും കിട്ടാനിരിക്കുന്ന വെറുതെ പോവേണ്ട ഒരടി പോലും പാഴാക്കാതെ രാമേട്ടൻ കഷ്ടപ്പെട്ട് എങ്ങനെ എങ്കിലും അത് വിജയ്ക്ക് വാങ്ങി കൊടുക്കും.
ആദ്യത്തെ മൂന്ന് മാസത്തെ ജയിൽ ജീവിതത്തെക്കാൾ അടി രാമേട്ടന്റെ ഒറ്റ കഴിവ് കൊണ്ട് ആഹ് ഒരു മാസം കൊണ്ട് വിജയ് വാങ്ങി കൂട്ടി.

"ഹൂ യ്യോ ഹാ......"

"നിനക്ക് എന്തേലും നേർച്ച ഉണ്ടോടാ കൊച്ചനെ ഇങ്ങനെ എല്ലാ ദിവസോം തല്ലു വാങ്ങിച്ചോളാമെന്ന്. ഇന്നെന്തിനായിരുന്നു."

രാമേട്ടൻ വഴി ഇന്ന് കിട്ടിയ തല്ല് കഴിഞ്ഞു വയറും പൊത്തിപ്പിടിച്ചു കരയുന്ന വിജയ്യോട് ഞാൻ ഒന്നും അറിഞ്ഞട്ടില്ല എന്ന ഭാവത്തിൽ രാമേട്ടൻ ചോദിച്ചു.

"എനിക്കുപോലും അറിയില്ല ചേട്ടാ ആഹ് കഞ്ചാവടിച്ചു കിറുങ്ങി നടക്കണ ചൂളി മാർട്ടിൻ അവനെ ഞാൻ ഒറ്റീന്നും പറഞ്ഞാ വന്നെന്റെ നെഞ്ചത്തു വയറ്റിലും ഇടിച്ചത്...."

"ഈ പോക്ക് പോവുവാണേൽ നീ മൂന്ന് പോയിട്ട് ഒരു കൊല്ലം ഇതിനകത്തു തികക്കുകേല........... എന്തേലും വഴിയുണ്ടെൽ ഇവിടുന്നു പുറത്തു ചാടാൻ

💬 Comments

View all comments