0%

Chapter Title : യുഗം 13 [Achilies]

Author : Achillies Read All Parts 620

വഴി നോക്കടാ ......നിന്നെ ഇതിനകത്തു കേറ്റീലെ അവന്മാരോട് എങ്ങനേലും രക്ഷപെടുത്താൻ പറ...."

"ജയിലിൽ ആയെ പിന്നെ ആഹ് പോലെയാടി മക്കൾ എന്നെ തിരിഞ്ഞ് നോക്കീട്ടില്ല ആഹ് നായിന്റെ മക്കൾക്ക് വേണ്ടിയാ ഞാൻ കണ്ട ചെറ്റത്തരം മുഴുവൻ ചെയ്തത്. ഇവിടുന്നിറങ്ങാൻ പറ്റിയാൽ ഒന്ന് പോയി കാണും ഞാൻ....... "

"അതിനാദ്യം ഇവിടുന്നിറങ്ങണ്ടേ......... അതിനുള്ള വല്ല വഴിയും നോക്ക്.......ഇനി ഇറങ്ങിയിട്ട് നേരെ ചെന്ന് അവന്മാരുടെ ഇടയിലേക്ക് കേറി ചെന്നാൽ ചിലപ്പോ നിന്നെ അവന്മാരു തന്നെ തീർക്കും..."

"ചിലപ്പോ അല്ല രാമേട്ടാ അവന്മാരുടെ വഴിക്ക് വട്ടം നിന്നാൽ അവന്മാർ തീർക്കും എനിക്കുറപ്പാ........"

"അപ്പൊ നിനക്ക് പുറത്തും രക്ഷ ഇല്ല അല്ലെ....."

"ഏയ് ജയിലിൽ ഇനി എനിക്ക് വയ്യ എന്തേലും വഴി കിട്ടിയാൽ ഞാൻ ഇറങ്ങും പിന്നെ ജീവനുണ്ടെൽ ഇങ്ങോട്ടേക്ക് വരില്ല."

താൻ വിചാരിച്ച വഴിക്ക് അവൻ വന്നതിന്റെ ചിരി അപ്പോൾ രാമേട്ടന്റെ മുഖത്തുണ്ടായിരുന്നു.

*********************************************************

ഒന്ന് പുറത്തുപോയി വന്ന ഞാൻ കോലായിലും ഹാളിലും ഒന്നും ആരെയും കണ്ടില്ല, അകത്തേക്ക് നീങ്ങിയപ്പോളാണ് മീനുന്റെ മുറിയിൽ നിന്ന് ചിരിയും കളിയും ഒക്കെ കേൾക്കുന്നത്. വാതിൽ തുറന്നു കേറിയപ്പോൾ ദേ എല്ലാം അവിടെ ഉണ്ട്. ഗംഗ ഫോണിൽ നോക്കി ആരോടോ സംസാരിക്കുന്നുണ്ട് കൂടെ തന്നെ അപ്പുറവും ഇപ്പുറവും മീനുട്ടിയും വസുവും ഗംഗയുടെ കാൽ മടിയിൽ വെച്ച് ഹേമേടത്തിയുമുണ്ട്. ഞാൻ വന്നത് കണ്ട വസൂ എഴുന്നേറ്റു വന്നു, ഗംഗ പിന്നെ തല ഫോണിൽ കുഴിച്ചിട്ടിരിക്കുവാണ്.

"ഇന്ദിരാമ്മ വീഡിയോ കാൾ വന്നതാ, ഹരി...."

"ഓഹോ അപ്പോ പെണ്ണ് എന്റെ കുറ്റം മുഴുവൻ പറഞ്ഞു നിറച്ചു കാണുവല്ലോ....."

"പിന്നെ അര മണിക്കൂറായിട്ടു അത് തന്നെയാ......നിനക്ക് ചായ വേണോ..."

ഇടയ്ക്ക് അകത്തേക്കും പിന്നെ എനിക്കിട്ടും നോക്കി തല ചൊറിഞ്ഞു തിടുക്കപ്പെട്ട് നിക്കുന്ന വസുവിനെ കണ്ട് എനിക്ക് ചിരിയാണ് വന്നത് പെണ്ണിന് ഇന്ദിരാമ്മയോട് സംസാരിക്കാൻ പോവാനുള്ള ധൃതിയാണ് ഞാൻ നിൽക്കുന്നോണ്ട് വിട്ടു പോവാൻ ഒരു മടിയും.

"പോയി കത്തി വെച്ചിട്ട് വാടോ...."
ഒന്നവളെ ചുറ്റിപ്പിടിച്ചു നെറ്റിയിൽ ഒരുമ്മയും കൊടുത്തു ഞാൻ വിട്ടപ്പോൾ വസൂ വേഗം അകത്തേക്ക് പോയി, ഇന്ദിരാമ്മ ഇതുങ്ങളെ വിളിക്കുമ്പോ ഞാൻ കൂടെ

💬 Comments

View all comments