0%

Chapter Title : യുഗം 13 [Achilies]

Author : Achillies Read All Parts 1.5K

ശൈലിയിൽ രാമേട്ടൻ തുടങ്ങി വച്ചു. വീണു കിടന്നപ്പോൾ ഒന്ന് പിടിച്ചു പൊക്കാൻ തോന്നിയ ആളോടുള്ള വിശ്വാസം മുതൽക്കൂട്ടാക്കാൻ വിജയും ശ്രെമിക്കാം എന്ന് കരുതി. രമേട്ടനെ വിജയ് ശ്രെദ്ധിച്ചിട്ടുണ്ട് തടവുപുള്ളികൾക്കിടയിലും പോലീസ്കാർക്കിടയിലും രാമേട്ടന് ഒരു ബഹുമാനം ഉണ്ടായിരുന്നു, അങ്ങേരു കൂടെ ഉണ്ടെങ്കിൽ ഇവിടെ ഉള്ള കാലം തല്ലും മറ്റ് ഉപദ്രവങ്ങളുമില്ലാതെ ഈ നരകത്തിലെ ജീവിതം തീർക്കാം എന്ന വിചാരത്തിൽ ഒന്നയഞ്ഞു കൊടുക്കാം എന്ന് വിജയ് കരുതി.

"ഹവാല ആയിരുന്നു പിടിച്ചപ്പോൾ മൂന്ന് കൊല്ലം കിട്ടി."

"ഹ ഹ ഹ എടാ ഹവാല ആയിട്ടാ നീ ഇവിടെ കിടന്നു കണ്ട കുണ്ടന്മാരുടെ അടി വാങ്ങി നിരങ്ങുന്നെ...... എടാ കൊച്ചനെ ഹവാല പിള്ളേരൊന്നും നേരാം വണ്ണം സബ് ജയിൽ പോലും കണ്ടുകാണുകേല........മുകളിലുള്ളോരു കാണിക്കത്തില്ല കോടതീന്ന് ജാമ്യോം എടുത്തോണ്ട് പോകാൻ ആൾക്കാരു ഉണ്ടാവും അല്ലേൽ അറിഞ്ഞോണ്ട് പെടുത്തണം."

രാമേട്ടൻ പറഞ്ഞത് കേട്ട വിജയ് തല കുമ്പിട്ടിരുന്നതെ ഉള്ളു, ജഗനും ജീവനും തന്നെ മനഃപൂർവ്വം പെടുത്തിയതാണെന്നു വിജയ്ക്കും തോന്നി തുടങ്ങിയിരുന്നു, ഒരിക്കൽ പോലും ഇങ്ങോട്ടു വന്നിട്ടില്ല ഒരു വിളി പോലും തനിക്ക് വേണ്ടി ഉണ്ടായിട്ടില്ല എന്നുള്ളതും വിജയ് ഓർത്തു.

"എടാ കൊച്ചനെ പോകുന്ന പോക്ക് കണ്ടിട്ട് മൂന്ന് കൊല്ലമൊന്നും നീ ഇതിനകത്തു താങ്ങത്തില്ല എന്തേലും വഴിയുണ്ടെൽ പുറത്തു ചാടാൻ വല്ല വഴിയും തപ്പി എടുക്ക്."

വിജയ് ആലോചിക്കുന്നത് കണ്ടതും തന്റെ ആദ്യ ഘട്ടം പണി അവന്റെ മൂളയിൽ കേറിയെന്നു രമേട്ടനുറപ്പായി ഇനി അവനെ ഇതിനകത്തിട്ടു പുകക്കാനുള്ള വഴികൾ കണ്ടെത്തണം എന്ന ചിന്തയിൽ ആയി രാമേട്ടൻ....
അതിനുള്ള പടികളായി രാമേട്ടന്റെ ചിന്തകളിൽ നിറയെ.........

രണ്ടാം ഘട്ടമായി

💬 Comments

View all comments