0%

Chapter Title : യുഗം 13 [Achilies]

Author : Achillies Read All Parts 1.5K

രാമേട്ടന്റെ ചരട് വലി മൂലം വിജയ് രമേട്ടനോടൊപ്പം ഒരു സെല്ലിൽ ആയി. രാമേട്ടൻ കൂടെ ഉള്ളത് തന്റെ നാശത്തിനാണെന്നറിയാതെ വിജയ് ഉള്ളുകൊണ്ട് സന്തോഷിക്കുകയായിരുന്നു.
*******************************************************************

"ഒന്നിരുന്നു കഴിച്ചിട്ട് പോടീ തടിച്ചി...."

"നീ പോടാ ചെക്കാ ഇപ്പോഴേ വൈകി നീ ഒറ്റരാള് കാരണാ............ ഞാൻ ചെന്നിട്ടു വേണം സർജറിയുടെ പ്രൊസീജർ തുടങ്ങാൻ..."

രാവിലെ തന്നെ കുളിച്ചൊരുങ്ങി ഹോസ്പിറ്റലിലേക്ക് പോവാനായുള്ള തടിച്ചിയുടെ തത്രപ്പാടാണ് കാണുന്നത്.
"മതി ഹേമേടത്തി വൈകി...."

"ദേ ഇതൂടെ ഉള്ളു.....ഇനി എത്ര നേരം കഴിയണം എന്തേലും കഴിക്കണേൽ മോള് തളർന്നു പോവുല്ലേ."

രാവിലത്തെ കഴിക്കാതെ ഇറങ്ങാൻ നോക്കിയ വസൂനെ പിടിച്ച പിടിയാലെ വാരി കൊടുക്കുകയായിരുന്നു ഹേമാമ്മ.

"ധൃതി പിടിച്ചു വലിച്ചു കേറ്റി നെറുകയിൽ കേറ്റണ്ട ഞാൻ കൊണ്ടോയി ആക്കി തരാം വസൂ..."

ഞാൻ പറഞ്ഞതും പെണ്ണ് വായിൽ ദോശയും വെച്ച് എന്നെ നോക്കി സന്തോഷം കാണിക്കാൻ ഒന്ന് ഇളിച്ചു.

"എങ്കി റെഡി ആവടാ ചെക്കാ.....മതി ഹേമേടത്തി, ഞാൻ വിശന്നാൽ എന്തായാലും കാന്റീനിൽ നിന്ന് കഴിച്ചോളാം."

ഞാൻ ഡ്രസ്സ് മാറാൻ പോവുമ്പോഴും തടിച്ചിയുടെ കൊഞ്ചിക്കൊണ്ടുള്ള ചിണുങ്ങൽ പിറകിൽ കേൾക്കാമായിരുന്നു.
ഡ്രസ്സ് മാറി ഞാൻ ബുള്ളറ്റിൽ കയറി ഇരുന്നിട്ടും പെണ്ണ് എത്തീട്ടില്ല.
രണ്ട് ഹോൺ നീട്ടി അടിച്ചപ്പോഴേക്കും ആള് വന്നു.

"ഒച്ച വെക്കല്ലേടാ ചെക്കാ അതുങ്ങള് രണ്ടും ഉറങ്ങുവാ......"

എന്റെ തലയിൽ ഒന്ന് മേടി എന്റെ പുറകിൽ കയറി ഇരുന്ന് വസൂ ഹേമേടത്തിയെ കൈ വീശി കാണിച്ചു. അതോടെ ഞാൻ വണ്ടി ഒന്നിരപ്പിച്ചു മുന്നോട്ട് എടുത്തു.
നീങ്ങി തുടങ്ങിയതും വെളുപ്പാൻ കാലത്തെ തണുത്ത കാറ്റു അടിച്ചു കയറി ഞാൻ വിറക്കാൻ

💬 Comments

View all comments