Chapter Title : യുഗം 13 [Achilies]
ചോദിക്കാനോ പോയില്ല വണ്ടി വളച്ചു നേരെ തിരിച്ചു വിട്ടു.
ഈ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓർഡർ ചെയ്ത് വരുത്താനുള്ള സാധനത്തിനാണോ അജയേട്ടൻ ഇത്ര ബിൽഡ്അപ്പൊക്കെ കൊടുത്തത്.
മനസ്സിൽ വിചാരിച്ചു തീർന്നില്ല ആളുടെ വിളി എത്തി.
"ഹലോ."
"ആഹ് ഡാ സാധനം കളക്ട ചെയ്തോ......"
"ആഹ് ഇപ്പോൾ കിട്ടിയേ ഉള്ളു എന്റെ കയ്യിൽ ഉണ്ട്."
"ആഹ് എങ്കിലിനി ഒരിടത്തും നിർത്തണ്ട നേരെ വീട് പിടിച്ചോ. പിന്നെ ഇതെവിടെ ഒളിപ്പിക്കാനാ പ്ലാൻ...."
"കുളപ്പുരയിലെ തട്ടിൽ വെക്കാന്ന വിചാരിക്കണേ അവളുമാരൊന്നും ഇപ്പോൾ അങ്ങോട്ടു പോവാറില്ലല്ലോ."
"ഹ്മ്മ് സൂക്ഷിച്ചു വേണം പിന്നെ ഞാൻ രണ്ട് ദിവസം കഴിഞ്ഞങ്ങോട്ടു വരാം എന്നിട്ടു അത് പൊട്ടിക്കാം....."
ഇങ്ങേരിതെന്താണവോ ഓർഡർ ചെയ്ത വരുത്തിയത്.
********************************************************
ബൈക്ക് ഗേറ്റിനകലെ വെച്ച് നിർത്തി ഞാൻ നടന്നു കുളത്തിന്റെ അവിടെ ഉള്ള മതിൽ ചാടി നേരെ കുളപ്പുരയിലേക്ക് വെച്ച് പിടിച്ചു. കുളപ്പുരയിലെ തട്ടിലേക്ക് പൊതി നീക്കി വെച്ച് ആരുടേയും പെട്ടെന്നുള്ള ശ്രെദ്ധ കിട്ടാതിരിക്കാൻ ഒരു കല്ല് കൂടെ വെച്ച് മറച്ചു.
തിരികെ മതിൽ ചാടി ബൈക്കും എടുത്ത് ഗേറ്റ് കടന്നതും സ്വിച്ച് ഇട്ട പോലെ വസൂ പുറത്തേക്കെത്തി.
ബൈക്ക് വെച്ച് അകത്തേക്ക് കയറിയ എന്റെ കയ്യിൽ തടിച്ചി തൂങ്ങി.
"അജയേട്ടൻ വിളിച്ചാർന്നു...... ഹരി, മറ്റന്നാൾ ഇന്ദിരാമ്മേം കൂട്ടി വരാന്നു പറഞ്ഞു.
അപ്പോൾ അങ്ങേരു പ്ലാൻ ചെയ്തുള്ള പരിപാടിയാണെന്നു വസുവിന്റെ വാക്കിൽ നിന്നെനിക്ക് മനസ്സിലായി.
രണ്ടു ദിവസത്തിന് ശേഷം ഇന്ദിരാമ്മയേം കൊണ്ട് പറഞ്ഞപോലെ ആളെത്തി.
"പറയുമ്പോൾ ആങ്ങളായാന്നൊക്കെ വലിയ വീരവാദമൊക്കെ മുഴക്കും എന്നിട്ട് പെങ്ങന്മാരെ ഒന്ന് കാണാൻ വരണോങ്കിൽ കാക്ക മലന്ന് പറക്കണം."
വന്നിറങ്ങിയ പാടെ പോലീസ്‌കാരനെ ഗംഗ വാരി. അതുകണ്ട് ചിരിയടക്കി ഇന്ദിരാമ്മ ഗംഗയെ കെട്ടിപ്പിടിച്ചു ചേർത്ത് നിർത്തി. അവർ വന്ന സ്വരം കേട്ട് പുറത്തേക്കെത്തിയ വസുവിനെയും കെട്ടിപ്പിടിച്ചു.
"ഞാനേ ഒരു സ്റ്റേഷൻ ചാർജ് ഉള്ള എസ് ഐ ആഹ്, ഭാര്യ പെറാൻ കിടന്നാലും ചിലപ്പോ വരാൻ പറ്റീന്നു വരത്തില്ല കേട്ടോടി കുറുമ്പി..."
ഗംഗയുടെ ചെവിയിൽ വേദനിപ്പിക്കാതെ ഒന്ന് തിരുമ്മി അജയേട്ടൻ അകത്തേക്ക് കയറി.
"വാ ഇന്ദിരാമ്മെ നമുക്ക് അകത്തു പോവാം.."
രണ്ടും കൂടെ
💬 Comments
View all comments