Chapter Title : യുഗം 13 [Achilies]
മണിക്കൂറായിട്ടു അത് തന്നെയാ......നിനക്ക് ചായ വേണോ..."
ഇടയ്ക്ക് അകത്തേക്കും പിന്നെ എനിക്കിട്ടും നോക്കി തല ചൊറിഞ്ഞു തിടുക്കപ്പെട്ട് നിക്കുന്ന വസുവിനെ കണ്ട് എനിക്ക് ചിരിയാണ് വന്നത് പെണ്ണിന് ഇന്ദിരാമ്മയോട് സംസാരിക്കാൻ പോവാനുള്ള ധൃതിയാണ് ഞാൻ നിൽക്കുന്നോണ്ട് വിട്ടു പോവാൻ ഒരു മടിയും.
"പോയി കത്തി വെച്ചിട്ട് വാടോ...."
ഒന്നവളെ ചുറ്റിപ്പിടിച്ചു നെറ്റിയിൽ ഒരുമ്മയും കൊടുത്തു ഞാൻ വിട്ടപ്പോൾ വസൂ വേഗം അകത്തേക്ക് പോയി, ഇന്ദിരാമ്മ ഇതുങ്ങളെ വിളിക്കുമ്പോ ഞാൻ കൂടെ നിക്കാറില്ല പെണ്ണുങ്ങള് വിശേഷം പറയുന്നിടത്തു ഞാൻ ഇരുന്നു ചൊറി കുത്തുന്നതെന്തിനാ.
ഗംഗയാണെൽ ഇന്ദിരാമ്മവിളിച്ചു കഴിഞ്ഞാൽ പിന്നെ ആരെയും വേണ്ട ചെവി തിന്നാൻ മിടുക്കി ആണല്ലോ സാരി മാറ്റി പൊങ്ങി വരുന്ന വയറു ഇന്ദിരാമ്മയ്ക്ക് കാട്ടിക്കൊടുക്കലാണ് പുതിയ ഹോബി. പിന്നെ എന്റെ കുറ്റവും അത് പറയാതെ പിന്നെ ഗംഗകൊച്ചിന് ഉറക്കം വരില്ല....ഏഴാം മാസം എന്തായാലും ഇന്ദിരാമ്മ എത്തിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. ഗംഗ എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് ദൈവത്തിനു മാത്രം അറിയാം.
ഫോണിലേക്ക് വന്ന കാൾ കണ്ടാണുഞാൻ പുറത്തേക്ക് വന്നത് അമ്മ അവിടെ പെണ്ണുങ്ങളുടെ അടുത്ത് കത്തി വെക്കുമ്പോൾ ദേ മോൻ എന്നെ വിളിക്കുന്നു.
"ഹലോ.....അജയേട്ടാ."
"ഡാ നിനക്ക് വേണ്ടി ഞാൻ ഒരു സാധനം പറഞ്ഞു വെച്ചിട്ടുണ്ട്. നിനക്ക് അതുകൊണ്ട് ഉപകാരം ഉണ്ടാവും.... ഞാൻ ഒരു അഡ്രസ് പറഞ്ഞു തരാം നീ അതൊന്നു എഴുതി വെക്ക്. ഫോണിലൊന്നും വെയ്ക്കണ്ട പേപ്പറിൽ എഴുതിയ മതി."
മറ്റൊന്നും പറയാൻ സമ്മതിക്കാതെ അവിടുന്ന് തുരു തുരാ ഉത്തരവ് വന്നുകൊണ്ടിരുന്നു.
"ആഹ് അജയേട്ടാ ഒരു മിനിറ്റ്.."
പേപ്പറും പേനയും തപ്പി എടുത്ത് അങ്ങേരു പറഞ്ഞ
💬 Comments
View all comments