Chapter Title : യുഗം 13 [Achilies]
അഡ്രസ്സ് ഞാൻ എഴുതി എടുത്തു കുറച്ചു ദൂരമുണ്ട് ഇവിടുന്നു.
"ഡാ അവിടെ ചെന്ന് അതിലെഴുതിയ ആളെ കാണണം എന്നിട്ടു ഗ്രീൻ പിൽ എന്ന് പറയണം അത് മാത്രമേ പറയാവൂ അയാൾ വേറൊന്നും ചോദിക്കില്ല നീ ഒന്നും പറയുകയും വേണ്ട.
അയാൾ ഒരു പാക്കേജ് തരും വാങ്ങിക്കൊണ്ട് പോരുക അതെന്ത് ചെയ്യണമെന്നൊക്കെ ഞാൻ പറയാം ഓക്കേ പിന്നെ ഇതൊന്നും അവളുമാരു അറിയരുത് അത് ഏറ്റവും വലിയ കാര്യം. ഇത്രേം പറഞ്ഞത് മനസ്സിലായോ."
"ആഹ് അജയേട്ടാ ഞാൻ നോക്കിക്കോളാം.."
"നിനക്ക് എന്ന് പോകാൻ പറ്റും."
"നാളെ പോകാം...."
"ശെരി ബാക്കി ഒക്കെ ഞാൻ വന്നിട്ട് പറയാം പിന്നെ അതൊന്നു ഒളിപ്പിക്കാൻ പറ്റിയ സ്ഥലോം കണ്ടു വെച്ചോ."
"ഓക്കേ.."
പറഞ്ഞു തീർന്നതും അങ്ങേര് കട്ട് ആക്കി പോയി.
ഇതിനി എന്താണാവോ എനിക്കിത്ര ആവശ്യം വരുന്ന ഒരു സാധനം, അതും കോഡൊക്കെ പറഞ്ഞു വാങ്ങിക്കാൻ.
പക്ഷെ പ്രധാന പ്രശ്നം നാളെ ഇവിടുന്നു ചാടുന്നതാണ് ആഹ് എന്തേലുമൊപ്പിക്കാം എന്ന് ഞാനും കരുതി.
അഡ്രസ് എഴുതിയ പേപ്പർ ഞാൻ ചുരുട്ടി പഴ്സിൽ വച്ചു ഇനി അത് ഇവളുമാരു കാണണ്ട എന്ന് കരുതി.
രാത്രിയിലെ ഭക്ഷണോം കഴിഞ്ഞു കിടക്കാൻ നേരം വസൂനോടും ഗംഗയോടും എന്റെ വീട്ടിലൊന്നു പോയിട്ടുവരാം എന്ന് പറഞ്ഞു യാത്രക്കുള്ള സമ്മതം വാങ്ങി, പക്ഷെ രണ്ടിനേം കെട്ടിപ്പിടിച്ചു ഉറക്കമില്ലാതെ കിടക്കുമ്പോഴും മനസ്സിന്റെ പിടി അല്പം മുറുകി തുടക്കുന്നുണ്ടായിരുന്നു എല്ലാത്തിലേക്കുമുള്ള യാത്ര തുടങ്ങുന്ന പോലെ.
പിറ്റേന്ന് രാവിലെ തന്നെ എണീറ്റ് ബൈക്കും എടുത്തിറങ്ങി രണ്ടും ചിരിയോടെ ബൈക്ക് ഗേറ്റ് കടന്നു മറയുന്നത് വരെ എന്നെ നോക്കി കോലായിൽ
💬 Comments
View all comments