0%

Chapter Title : യുഗം 14 [Achilies]

Author : Achillies Read All Parts 699

കോറി വരച്ചും നിറം പടർത്തിയും മുറിയിലെ ഭിത്തികൾക്കെല്ലാം മീനുന്റെ കഴിവ് മനസ്സിലായിട്ടുണ്ട്.
ആരും മോളിലെയും താഴത്തെയും മുറിയിൽ അവൾ വരച്ചതും എഴുതീതും ഒന്നും കളയാൻ പാടില്ലെന്ന വസൂന്റെ ഓർഡർ. അതുകൊണ്ട് അതിലൊന്നും വേറാരും കൈ വെക്കില്ല അതിനി ഞാൻ ആണേൽ പോലും വസൂ ചിലപ്പോൾ തല്ലി എന്നിരിക്കും.
ഞാൻ റെഡി ആയി ഇറങ്ങിയപ്പോഴേക്കും പെൺപടകൾ എല്ലാം ടാറ്റ പറയാൻ വന്നിട്ടുണ്ട്.

"ഡാ കാർ എടുത്തോടാ...."

"വേണ്ട വസൂ എന്തേലും ആവശ്യം വന്നാൽ ഇവിടെ എന്തെയ്യും ഞാൻ ബസിൽ പോക്കോളാം."

"നീ നിക്ക് ഞാൻ ഇപ്പോ വരാം."

വസൂ വേഗം അകത്തേക്ക് പോയി.
തിരികെ വന്നിട്ട് ബൈക്കിന്റെ ചാവി എനിക്ക് തന്നു.

"സൂക്ഷിച്ചു പോണം അത്രേ ഉള്ളു."

പറയുമ്പോൾ പെണ്ണിന്റെ കണ്ണൊന്നു കലങ്ങിയത് ഞാൻ കണ്ടത് കൊണ്ടാവണം എന്നിൽ നിന്നും പെട്ടെന്ന് തിരിഞ്ഞു നടന്നു.
പക്ഷെ വിടാതെ എന്നിലേക്ക് ചേർത്ത വസുവിനെ കെട്ടിപ്പിടിച്ചു നെറ്റിയിലൊരുമ്മ കൊടുത്തു.

"പോയിട്ട് വേഗം വരാട്ടോ."

മീനു ഇത് കണ്ട് എന്നെ പാളി നോക്കുന്നുണ്ട്.ഗംഗയുടെ കവിളിൽ ഒന്നു തലോടി. ഹേമേട്ടത്തിയേം മീനുട്ടിയേം ഒന്ന് നോക്കി ചിരിച്ചു.
ബൈക്ക് എടുത്തു ഞാൻ രാമേട്ടന്റെ അടുത്തേക്കോടി.
*******************************************************************

"നിനക്ക് വല്ല ആറാം ഇന്ദ്രീയോം വല്ലോം ഇണ്ടോ കാണാണോന്നു വിചാരിച്ചെ ഉള്ളു."

വിസിറ്റിംഗ് റൂമിലേക്ക് കയറിയ പാടെ എന്നോട് ഉച്ചത്തിൽ വിളിച്ചു സംസാരിച്ചുകൊണ്ട് ആളിങ്ങെത്തി.

"എമാന്മാർക്കുള്ള തീറ്റയിലുള്ള കയ്യിടൽ ഇത്തിരി കൂടിയെന്നു തോന്നുന്നു അന്ന് കണ്ടതിലും കുറച്ചൂടെ ഒന്ന് നന്നായിട്ടുണ്ടല്ലോ."

"നീ കണ്ണ് വെക്കാതെ പോഡെർക്കാ നിന്റെ പെണ്പിള്ളേരൊന്നും വെച്ചുണ്ടാക്കി തന്നില്ലേ."

കൊടുത്തത് തിരിച്ചും കിട്ടി സംതൃപ്തി അടഞ്ഞു ചിരിയോടെ ഒരു മൂലയിലേക്ക് ഞങ്ങൾ മാറി. വിസിറ്റിംഗിന് ഇന്നാളു കുറവുണ്ട് അതോണ്ട് വലിയ പ്രെശ്നമില്ലാതെ കാര്യങ്ങൾ സംസാരിക്കാം.

"ഡാ സമയം ആയീട്ടാ.എനിക്ക് നീ തന്ന പണി ഞാൻ വെടിപ്പായിട്ടു ചെയ്തിട്ടെണ്ട്, ആഹ് പരനാറി ഇവിടുന്നു ചാടാൻ ഒരു പഴുതും നോക്കി ഇരിക്കുവാ. ആഹ് നായിന്റെ മോനെ കൊല്ലാൻ എന്റെ കൈ തരിച്ചിട്ടു പാടില്ലാർന്നു. ഇതിനകത്തിട്ടു തീർത്താലും എനിക്കൊരു മൈരുമില്ല കൂടിപ്പോയാൽ ഒരു തൂക്ക് കിട്ടും. പക്ഷെ കൊല്ലാതെ നീക്കുന്നത് ഓരോ

💬 Comments

View all comments