Chapter Title : യുഗം 14 [Achilies]
പോലെയാടി മക്കളെയും കൊല്ലാൻ അതിനു അർഹതയുള്ളവർക്കെ അവകാശമുള്ളൂ അതറിയാവുന്നത് കൊണ്ടാ."
രാമേട്ടൻ നിന്ന് തിളക്കുവായിരുന്നു.
"ഹോ ഇതെന്തുപറ്റി നല്ല മുടിഞ്ഞ തെറി ഒക്കെ ആണല്ലോ വരുന്നത്."
"അതിവിടെ നിന്നെ പോലെ ഒരുത്തനെ കൂട്ട് കിട്ടി ഒരു അർജ്ജുൻ. അവൻ വാ തുറന്നാൽ തെറിയാ അവന്റെ കൂടെ കൂടി ഇപ്പോൾ ഞാനും വാ തുറന്നാൽ ഇതൊക്കെയാ.........നീ അത് വിട് എന്താ ഇനി അങ്ങോട്ട് ഇവനെ നീ ചാടിക്കാൻ ഉള്ള പരിപാടിയാ."
"ഏയ് അത് മണ്ടത്തരമായി പോകും, അവനെ ആഹ് ഒരു രീതിയിൽ ചാടാൻ സഹായിച്ചാൽ പിന്നെ എനിക്കെതിരെ തെളിവുണ്ടാവും. പക്ഷെ അവനെ പുറത്തിറക്കാൻ സർക്കാരിന്റെ കയ്യിൽ തന്നെ ഒരു വഴി ഉണ്ടല്ലോ........"
"പരോളാ????..........."
"ഹ്മ്മ്."
"എങ്കിൽ നീ നേരിട്ട് വേണ്ട ഒരു വക്കീൽ ഇനി കണ്ടാൽ മതി അവനെ."
"പക്ഷെ രാമേട്ടാ അവൻ ഇങ്ങോട്ടു ചോദിക്കണം പരോൾ നമ്മൾ അങ്ങോട്ട് ഇട്ടു കൊടുത്താൽ ഇനി അവനു സംശയം വന്നാലോ."
"അതും ശെരിയാ..............ഒരു കാര്യം ചെയ്യാം നീ മീനുമോൾക്ക് ഡിവോഴ്‌സ് വാങ്ങാനായി വക്കീലിനെ വിട് ഡിവോഴ്‌സിന് പകരം അവൻ പരോൾ ചോദിക്കുന്ന രീതിക്ക് ഞാൻ അവനെ മാറ്റിക്കോളാം."
"അവൻ പിടിക്കുവോ."
"ചാടി പിടിക്കും......നീ ധൈര്യയോയിട്ടു പോടാ...
പിന്നെ പിള്ളേരൊക്കെ എന്ത്യെടാ അവർക്ക് സുഗല്ലേ."
"എല്ലാവരും സുഗോയിട്ടു ഇരിക്കുന്നു രാമേട്ടാ..."
"അവരെ ഒന്ന് കാണാണോന്നുണ്ട് പക്ഷെ ഇപ്പൊ വേണ്ട ഗംഗകൊച്ചിന് ഇപ്പോൾ ദൂരയാത്രയ്ക്കൊന്നും വയ്യാത്ത സമയൊല്ലേ.......
നിന്റെ പൊടിക്കുപ്പി കൂടി വന്നു കഴിയുമ്പോൾ ഈ കിഴവനെ കൊണ്ടോന്നു കാണിച്ചാൽ മതി."
ഒരു തുള്ളി കണ്ണീർ അങ്ങേരുടെ കവിൾ വഴി ഒഴുകി താടിയിൽ തട്ടി നിന്നു.
"എന്റെ കൊച്ചിന് പേരിടുന്നത് ഇവിടെ വച്ച് നിങ്ങളായിരിക്കും കിളവാ....."
അങ്ങേരൊന്നു ചിരിച്ചിട്ടു കണ്ണ് തുടച്ചു. എവിടെയോ വിട്ടു പോന്ന ഗൗരവം വീണ്ടും മുഖത്തണിഞ്ഞു.
"ഡാ കൊല്ലുമ്പോൾ അതൊരിക്കലും ആസ്വദിക്കരുത്...ചെയ്യുന്നത് ഒരിക്കലും ചെയ്യാൻ പടില്ലാത്തതാണെങ്കിലും ഇവിടെ അത് ഏറ്റവും വലിയ ശെരിയാണ് പക്ഷെ ആസ്വദിച്ചാൽ അതിലെ ന്യായം താഴെപ്പോകും മനുഷ്യന് പകരം മൃഗം ആയിരിക്കും പിന്നെ ഉള്ളു വാഴുന്നത്...........ഞാൻ പറഞ്ഞത് മനസിലാവുന്നുണ്ടോ."
"ഹ്മ്മ്...."
"എന്ന് വെച്ച് അവൻ വേദന
💬 Comments
View all comments