Chapter Title : യുഗം 14 [Achilies]
അത്യാവശ്യം നല്ല രീതിയിൽ പൊതിഞ്ഞ ഒരു പാക്കേജ് ആയിരുന്നു. അതിൽ നിന്നും ഒരു പെട്ടി പുറത്തേക്കെടുത്തു ഒരു ബ്ലാക്ക് കളർ ബോക്സ്, bosch ഇന്റെ ഒക്കെ ടൂൾ വരുന്ന പോലെ പ്ലാസ്റ്റിക് ബോക്സ് ആയിരുന്നു അത്. പതിയെ അത് തുറന്നു എന്നെ കാണിച്ചു അതിൽ വീണ്ടും കുറച്ചു ബോക്സുകൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് പരതിയ അജയേട്ടൻ അതിൽ നിന്നും ഒരു പൊതി എടുത്തു എന്നിട്ടു അത് പൊട്ടിച്ചു.
"ഇത് നീ ആവശ്യപ്പെട്ട സാധനം."
ഒരു ഗോളാകൃതിയിൽ ഉള്ള ചില്ലു കുപ്പി എന്റെ കൈയിലേക്ക് തന്നു. അതിൽ തിളങ്ങുന്ന വെള്ളി നിറമുള്ള ദ്രാവകം ഇളകുന്നുണ്ടായിരുന്നു.
"ഡാ മെർക്കുറിയാ, അറിയാല്ലോ കുറച്ചു പ്രശ്നമാണ്, ഇത്തിരി കൂടിയ ന്യൂറോടോക്സിൻ, സൂക്ഷിച്ചു കൈകാര്യം ചെയ്യണം.
ഗ്ലൗസും ഗ്ലാസും എന്ന് വേണ്ട എല്ലാ പ്രൊട്ടക്ഷനും എടുക്കണം."
"ഞാൻ സൂക്ഷിച്ചോളാം അജയേട്ടാ..."
തിരികെ അത് അതിനുള്ളിൽ തന്നെ വെച്ചു. അതിനു ശേഷം ഒരു ചെറിയ പെട്ടി എടുത്ത് അതഴിച്ചു.
"ഇതാണ് മോനെ നിനക്ക് ഇനി വഴി കാട്ടാൻ പോവുന്നത്, എനിക്ക് കൂടെ നിന്ന് എല്ലാം ചെയ്യാൻ പറ്റിയില്ലെങ്കിലും എനിക്ക് പകരം ഇത് നിന്റെ വഴി തെളിച്ചു തരും."
പൊതി അഴിച്ചു അതിൽ നിന്നും എടുത്ത സാധനം കണ്ട് ഞാൻ ഒന്ന് ഞെട്ടി.
"DMR ടിയെർ 3 മൊബൈൽ റേഡിയോ. പഴയ സിസ്റ്റം ഒക്കെ ഇപ്പൊ മാറ്റി ഇപ്പൊ ഇവനാ കൂടുതലും. ഇത് ഫ്രീക്യുവെൻസി ചാർട്, ഓരോ ഡിസ്ട്രിക്ട് കണ്ട്രോൾ റൂമിനും ഓരോ ഫ്രീക്യുവെൻസി ഉണ്ട് അത് ഈ ചാർട്ടിൽ ഉണ്ട് ഒപ്പിക്കാൻ കുറച്ചു പാടുപെട്ടു, എന്നാലും ഈയൊരാവശ്യത്തിനായത് കൊണ്ട് ഒന്നും നോക്കിയില്ല, ഇതിന്റെ മൈക്ക് ഞാൻ ഡിസേബിൾ ചെയ്തിട്ടുണ്ട്, അതോണ്ട് പേടിക്കണ്ട."
"പക്ഷെ അജയേട്ടാ ഇതൊക്കെ.........."
"പൊന്നുമോനെ പിടിയെങ്ങാൻ വീണാൽ എത്ര കേസ് പിടലിക്ക് വീഴും എന്ന് മാത്രം ആലോചിച്ച മതി. ഡാ പക്ഷെ ഇത് നിനക്ക് ഏറ്റവും അത്യാവശ്യം വരുന്ന ഒന്നാണ് ഓരോ ഏരിയയിലെയും പോലീസ് പട്രോൾ എവിടെ ഉണ്ട്, ചെക്കിങ് എവിടെയൊക്കെ ഉണ്ടെന്നൊക്കെ അറിയണമെങ്കിൽ ഇത് വേണ്ടി വരും, അല്ലാണ്ട് നീ മഷിയിട്ടു നോക്കുവോ...
💬 Comments
View all comments