Chapter Title : യുഗം 14 [Achilies]
പിന്നെ ഈ സാമാനം കാലാ കാലം നിന്റെ കയ്യിലിട്ടു അമ്മാനം ആടാനൊന്നും ഞാൻ സമ്മതിക്കില്ല പണി കഴിഞ്ഞ പിന്നെ ഞാൻ ഇതങ് തിരിച്ചെടുക്കും അല്ലേൽ മക്കൾക്ക് വേറെ വല്ല ബുദ്ധിമോശൊമൊക്കെ തോന്നും."
അവിടെ ഇരുത്തി അങ്ങേരെന്നെ ഫ്രീക്യുവെൻസി സെറ്റ് ചെയ്യാൻ പഠിപ്പിച്ചു, അവിടുത്തെ കണ്ട്രോൾ റൂമിലെ മെസ്സേജുകൾ കിട്ടി തുടങ്ങി അപ്പോൾ അജയേട്ടൻ അവര് പറയുന്ന ഓരോ കോഡും അതിന്റെ മീനിങ്ങുമൊക്കെ എനിക്ക് പറഞ്ഞു തന്നു ആദ്യം കുറച്ചു തപ്പിയെങ്കിലും പിന്നീട് എനിക്കും ഇന്ററെസ്റ് ആയി തുടങ്ങി.
അങ്ങേരുടെ തെറിം കേട്ട് അത്യാവശ്യമൊക്കെ പടിച്ചെടുത്തു. പിന്നീട് ഇരുന്നു തല ചൊറിയുന്നത് കണ്ട അജയേട്ടൻ എന്നെ എന്താ എന്ന ഭാവത്തിൽ നോക്കി. പിന്നെ കാര്യം മനസ്സിലായ അജയേട്ടൻ ചിരിച്ചു.
"ആഹ്, മോന്റെ പൂതി എനിക്ക് മനസ്സിലായി അതൊന്നും വേണ്ട, തോക്കൊക്കെ പൊല്ലാപ്പാടാ, വിചാരിക്കുന്ന പോലെ അല്ല തോക്ക് കുറച്ചൂടെ ഈസി ആയി ട്രേസ് ചെയ്യാൻ പറ്റും അത് മാത്രമല്ല കയ്യിൽ അതുള്ളതും അതും കൊണ്ട് നടക്കുന്നതും റിസ്ക് ആഹ്.......പക്ഷെ നിനക്കുള്ളത് ഞാൻ കൊണ്ട് വന്നിട്ടുണ്ട്....."
ഒരു തുണി അഴിച്ചു കൊണ്ട് പ്രേത്യേക രീതിയിലുള്ള ഒരു കത്തി പുറത്തെടുത്തു അങ്ങേരെന്നെ നോക്കി ചിരിച്ചു.
"ഇതാണ് നിനക്ക് വേണ്ടി ഞാൻ പ്രേത്യേകം ഓർഡർ ചെയ്ത ഐറ്റം......ട്രൈഡാഗർ എന്ന് പറയും. നിനക്ക് പറ്റിയ സാധനം."
അങ്ങേരെന്റെ കയ്യിൽ തന്ന കത്തി കണ്ട് ഞാൻ ഒന്ന് അമ്പരന്നു. ഇരുതല അല്ല മൂന്ന് തല ഉള്ള കത്തി മൂന്ന് മൂർച്ച ഉള്ള വായ്‌തലകൾ പിണഞ്ഞു സ്പൈറൽ പോലെ കൂർത്തു ഒരു പോയിന്റിൽ ഒരുമിക്കുന്നു.
"സംഭവം കിടുക്കിട്ടാ......"
"ഹ്മ്മ് കിടുക്കും കിടുക്കും സൂക്ഷിച്ചും കണ്ടും ഉപയോഗിച്ചോൾണം... തോക്കിനെക്കാളും പ്രശ്‌നവാ....ഒരു കുത്തു കിട്ടി കഴിഞ്ഞാൽ തുന്നിക്കെട്ടിലൊന്നും നിൽക്കില്ല സർജറി തന്നെ വേണ്ടി വരും അതും ഉടനെ....കിട്ടുന്ന കുത്തു ഇന്റർണൽ ഓർഗൻസിനാണേൽ പിന്നെ പറയേ വേണ്ടാ..."
"അപ്പോൾ ഇത് എനിക്കൊരു മുതൽക്കൂട്ടയിരിക്കും അല്ലെ...."
എന്റെ ഇളി കണ്ടിട്ടാവണം അജയേട്ടൻ എന്റെ തലയിൽ ഒന്ന് കൊട്ടി.
"നിഗളിക്കല്ലെടാ ചെക്കാ ഇതൊക്കെ ഉണ്ടെലും സൂക്ഷിക്കേണ്ടത് സൂക്ഷിക്കണം.
പിന്നെ ഇത് മോർഫിൻ ഇല്ലീഗൽ ആണ് ഈ
💬 Comments
View all comments