0%

Chapter Title : യുഗം 14 [Achilies]

Author : Achillies Read All Parts 1.7K

ഇതുപോലെ ഒരു കാള സ്വപ്നം ഇനി കണ്ടുകൂടാ അതിനായി അവരുടെ മരണം എന്റെ കണ്മുന്നിൽ കണ്ടേ തീരു എന്ന ഉറപ്പായിരുന്നു എന്റെ നെഞ്ചിലെ മിടിപ്പിന്.
കിടന്ന എന്റെ ചൂട് അറിഞ്ഞിട്ടാവണം ഉറക്കത്തിലും രണ്ടും നിരങ്ങി എന്നിലേക്ക് ചേർന്ന് കിടന്നു. സ്വപ്നത്തിലെ അലർച്ച വായിലൂടെ പുറത്തേക്ക് വരാഞ്ഞത് ഭാഗ്യം. കെട്ടിരുന്നേൽ ഇപ്പോൾ രണ്ടൂടെ എണീറ്റു എന്തൊക്കെ കാട്ടിക്കൂട്ടിയേനെ എന്ന് എനിക്ക് പോലുമറിയാതെ കാര്യമാണ്.
വീണ്ടും നിദ്രയെ പുല്കുമ്പോൾ രണ്ടു പേരെയും എന്നോട് മുറുക്കി പിടിച്ചിരുന്നു. ഉറക്കത്തിൽ പോലും അകലരുത് എന്ന വാശിയിൽ.

*******************************************************************

"ബേഹ്....... ബേഹ്....
എനിക്ക് മതിയായി ചേട്ടാ ആഹ് നായിന്റമോൻ പിന്നേം എന്നെ ആഹ് സ്റ്റോർ റൂമിൽ കൊണ്ടോയി. ഇവനൊക്കെ മേയാൻ നിന്ന് കൊടുക്കുന്നതിലും ബേധം ഞാൻ വല്ല ചത്ത് കളഞ്ഞാലോ എന്നാലോചിക്കുവാ."

സെല്ലിലെ മുറികക്കൂസിലേക്ക് ശര്ധിക്കുകയായിരുന്നു വിജയ്. ചിരിയടക്കി പുറകിൽ രമേട്ടനും.

"ഹാ നീ ഇതെന്നായൊക്കെയാ ഈ പറയുന്നേ എന്തേലും വഴി കിട്ടുവെടാ ഇവിടുന്നു പോവാൻ."

"എന്ത് വഴി ആഹ് നായിന്റെ മക്കൾക്കൊന്നും ഇപ്പൊ എന്നെ വേണ്ടല്ലോ അവന്മാര് ഇനി വരുമെന്ന് ഞാൻ കരുതുന്നില്ല."

"വിജയ്ക്ക് ഒരു വിസിറ്റർ ഉണ്ട്."

അവൻ പറഞ്ഞു തീർന്നതും സെല്ലിന്റെ പുറത്ത് ഗാർഡ് വന്നു പറഞ്ഞിട്ട് പോയതും ഒരുമിച്ചായിരുന്നു.
അവൻ അതാരായിരിക്കാം എന്ന ഭാവത്തിൽ രമേട്ടനെ നോക്കി, എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ രാമേട്ടൻ കൈ മലർത്തി.
അവൻ വിസിറ്ററിനെ കാണാൻ പോയ നേരം രാമേട്ടന്റെ ഉള്ളിൽ മറ്റു ചില കാര്യങ്ങൾ കൂടി ആലോചനെയ്‌ക്കെത്തി. അവൻ ഇവിടുന്നിറങ്ങി അവന്മാരെ വിളിച്ചാലോ...ഹരിയുടെ കൈക്ക് വീഴും മുൻപ് അവൻ അവരെ

💬 Comments

View all comments