Chapter Title : യുഗം 14 [Achilies]
അറിയാതെ നിലവിട്ടു ചിരിച്ചു.
"നീ എന്നിട്ടു അവന്മാരുടെ അടുത്തേക്കാ പോണേ."
ശബ്ദത്തിൽ ആകാംഷ തീരെ വരാതെ ശ്രെദ്ധിച്ചുകൊണ്ട് രമേട്ടൻ ചോദിച്ചു.
"പോണം പക്ഷെ ഇവിടുന്നിറങ്ങിയപാടെ നേരെ ചെന്ന് അവന്മാരുടെ മുമ്പിൽ ചെന്ന് നിന്നു കാശും കണക്കുമൊക്കെ ചോദിച്ചാൽ ചിലപ്പോൾ അവന്മാര് എന്നെ അങ്ങേ ലോകത്തേക്ക് വിടും...പാമ്പുകളാ ചേട്ടാ...സൂക്ഷിച്ചു വേണം അതോണ്ട് ഇവിടുന്നിറങ്ങി കുറച്ചു കാര്യങ്ങൾ നോക്കീട്ടുണ്ട് എന്നിട്ട് വേണം പോയി കാണാൻ."
വിജയ് ആലോചിച്ചു കൊണ്ട് ഭിത്തിയിലേക്ക് ചാരി.
"പരോൾ സാംക്ഷൻ ആവാൻ എത്ര നാളെടുക്കും ചേട്ടാ.."
"അത് ഓരോ വാര്ഡന്മാരുടെ ഗുണം പോലെ ഇരിക്കും ഭാഗ്യം ഉണ്ടേൽ ഒരു രണ്ടാഴ്ചക്കുള്ളിൽ ഓർഡർ വരുമായിരിക്കും."
രാമേട്ടന്റെ വാക്കുകൾ കേട്ട് വീണ്ടും വിജയ് ചിന്തയിലാണ്ടു.
******************************************************************
"എവിടേക്കാ ചെക്കാ പോണേ..."
കുറച്ചു നാള് കൂടി ഒന്നു കൃഷി സ്ഥലത്തേക്ക് ഇറങ്ങാൻ തുടങ്ങിയതായിരുന്നു ഞാൻ, ഇപ്പോൾ കൃഷി ഒന്നുമില്ല...ഇത്രയും കാര്യങ്ങൾ തലയിൽ വെച്ചിട്ട് കൃഷി കൂടി നോക്കിയാൽ ശെരിയാകില്ല എന്ന് തോന്നിയിട്ടാണ്. എങ്കിലും ചുമ്മാ അവിടെ ഇടയ്ക്ക് പോയി കാറ്റും കൊണ്ട് മാടത്തിൽ ഇരിക്കും ഒന്ന് മനസ്സ് തണുപ്പിക്കാൻ വേണ്ടി. അത് പോലെ ഒന്നിറങ്ങിയപ്പോഴാണ് വിളി വന്നത് വേറാരും അല്ല ഗംഗയാണ്.
"ഒന്ന് മാടം വരെ ഈ സമയത്ത് നല്ല കാറ്റുണ്ടാവും."
"ഞാനും വരുന്നു..."
എന്റെ മറുപടിക്കൊന്നും കാത്തു നില്ക്കാൻ ആള് നിന്നില്ല ഇറങ്ങി വന്നു എന്റെ കൈയിൽ തൂങ്ങി. പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം അതുകൊണ്ട് ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു."
"വസൂ ഞാൻ ഒന്ന് മാടം വരെ പോകുന്നുണ്ടെ...... കൂടെ ഗംഗയും ഉണ്ട്."
ഞാൻ അകത്തേക്ക് നോക്കി ഉച്ചത്തിലൊന്നു വിളിച്ചു പറഞ്ഞതും.വസൂ കോലായിൽ എത്തി. ഗംഗയെ ചുഴിഞ്ഞൊന്നു നോക്കി."
"ന്റെ ഇച്ചേയി നിക്ക് വീട്ടിൽ ഇരുന്നു മതിയായി. ഒന്ന് പോയിട്ട് വരട്ടെ...ഹരി കൂടെ ഉണ്ടല്ലോ....ഞാൻ സൂക്ഷിച്ചോളാം...ഇച്ചേയി പ്ലീസ്."
പെണ്ണിന്റെ കൊഞ്ചൽ കണ്ടതോടെ വസൂന്റെ ചുണ്ടിലും
💬 Comments
View all comments