Chapter Title : യുഗം 14 [Achilies]
വേണ്ടല്ലോ അവന്മാര് ഇനി വരുമെന്ന് ഞാൻ കരുതുന്നില്ല."
"വിജയ്ക്ക് ഒരു വിസിറ്റർ ഉണ്ട്."
അവൻ പറഞ്ഞു തീർന്നതും സെല്ലിന്റെ പുറത്ത് ഗാർഡ് വന്നു പറഞ്ഞിട്ട് പോയതും ഒരുമിച്ചായിരുന്നു.
അവൻ അതാരായിരിക്കാം എന്ന ഭാവത്തിൽ രമേട്ടനെ നോക്കി, എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ രാമേട്ടൻ കൈ മലർത്തി.
അവൻ വിസിറ്ററിനെ കാണാൻ പോയ നേരം രാമേട്ടന്റെ ഉള്ളിൽ മറ്റു ചില കാര്യങ്ങൾ കൂടി ആലോചനെയ്‌ക്കെത്തി. അവൻ ഇവിടുന്നിറങ്ങി അവന്മാരെ വിളിച്ചാലോ...ഹരിയുടെ കൈക്ക് വീഴും മുൻപ് അവൻ അവരെ കണ്ടാൽ എല്ലാം തകരും. അതിനു അവൻ ഇവിടുന്നിറങ്ങുമ്പോൾ അവരെ കാണാനുള്ള തോന്നൽ അവനുണ്ടായിക്കൂടാ...അതിനെന്തു ചെയ്യും എന്ന് രാമേട്ടൻ തല പുകഞ്ഞു ആലോചിക്കാൻ തുടങ്ങി.
അല്പം കഴിഞ്ഞു ചിരിയോടെയാണ് വിജയ് സെല്ലിലേക്ക് എത്തിയത്.
"എന്താടാ അങ്ങോട്ട് പോയ പോലെ അല്ലല്ലോ...ആരാ വന്നത് അവന്മാരാണോ."
"പിന്നെ അവന്മാർ കുറെ വരും. ഇത് ഞാൻ പറഞ്ഞിട്ടില്ലേ ഒരു വാസുകിയെ കുറിച്ചൊക്കെ ഇപ്പോൾ എന്റെ കെട്ടിയവളെന്നു പറയുന്ന ആഹ് ഭ്രാന്തി നിക്കുന്നത് ഒരു പെണ്ണിന്റെ കൂടെയാണെന്നു. അവരുടെ അവിടുന്ന് വന്ന വക്കീൽ ആഹ്."
രാമേട്ടന്റെ മുഖം വലിഞ്ഞു മുറുകി പല്ലൊന്നു ഞെരിഞ്ഞു.
"എന്ത് പറ്റി ചേട്ടാ..."
"ഏയ് ഒന്നുമില്ല ഒരു കൊളുത്തി വലി വയറിൽ."
മുഖം പരമാവധി അയച്ചു രാമേട്ടൻ ഒന്ന് നോർമൽ ആയി.
"ഓഹ്......അത്രേ ഉള്ളോ....ഇത് കേൾക്ക് മിക്കവാറും ഞാൻ ഇവിടുന്നു പോകും അതിനുള്ള ഒരു വഴിയാ അയാളിപ്പോൾ കൊണ്ട് വന്നത്."
"എന്ത്."
"മീനാക്ഷിക്ക് ഡിവോഴ്‌സ് വേണം പോലും. അവൾക്ക് ഭ്രാന്തായത് കൊണ്ട് എന്റെ ഭാഗത്തൂന്ന് ആയാൽ വേഗം കിട്ടുമെന്ന്....കിട്ടിക്കോട്ടെ എനിക്കൊന്നുമില്ല അവളെകൊണ്ടുള്ള ആവശ്യം എനിക്ക് എന്നെ കഴിഞ്ഞതാ...പക്ഷെ ഞാൻ ഡിവോഴ്സിന് പകരം എനിക്കൊരു പരോൾ വാങ്ങി തരാൻ പറ്റുമൊന്നു ചോദിച്ചു. അതയാൾ സമ്മതിച്ചു.ഹോ........അങ്ങനെ ആണേൽ ഞാൻ ഇവിടുന്നു ഇറങ്ങും ചേട്ടാ..."
വിജയ് തനിക്ക് വേണ്ടി കാത്തിരിക്കുന്ന മരണത്തെ
💬 Comments
View all comments