Chapter Title : യുഗം 14 [Achilies]
വൈകാതെ എനിക്ക് പിന്നിൽ നിന്നും ഒരാൾ മുന്നിലേക്ക് നടന്നു കയറി, എന്നെ നോക്കി ചിരിച്ച ആഹ് രൂപത്തിന് വിജയുടെ
മുഖമായിരുന്നു...കട്ടിലിനടുത്തേക്ക് നടന്നു കയറിയ അവൻ വികട ചിരിയോടെ എന്നെ നോക്കി പിന്നെ വസുവിന്റെ മേലെ നിന്ന് സാരിത്തുമ്പ് വലിച്ചു മാറ്റി....
"ആഹ്........."
പറ്റാവുന്നത്ര ഉച്ചത്തിൽ ഞാൻ അലറി വിളിച്ചു.
ഒരു നിമിഷം ഒരു കയത്തിൽ നിന്ന് എടുത്തെറിയപ്പെട്ടത് പോലെയാണ് ഞാൻ ഞെട്ടി ഉണർന്നത്. ശ്വാസം കിട്ടാതെ ആഞ്ഞു അഞ്ചാറു തവണ വലിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത് ഒരു വൃത്തികെട്ട സ്വപ്നത്തിൽ നിന്നുമാണെന്ന ബോധ്യം പോലും ഉണ്ടായത്. തൊണ്ടയിലെ ഉമിനീര് വറ്റിപ്പോയ നേരത്തും ഞാൻ എന്റെ ഇടവും വലവും തപ്പി എന്റെ രണ്ട് ജീവനും എനിക്കൊപ്പമുണ്ടെന്നു ഉറപ്പിച്ചു. ശ്വാസം നേരെ വീഴുന്നത് വരെ ഞാൻ ഇരുന്നു, ഇതുപോലെ ഒരു കാള സ്വപ്നം ഇനി കണ്ടുകൂടാ അതിനായി അവരുടെ മരണം എന്റെ കണ്മുന്നിൽ കണ്ടേ തീരു എന്ന ഉറപ്പായിരുന്നു എന്റെ നെഞ്ചിലെ മിടിപ്പിന്.
കിടന്ന എന്റെ ചൂട് അറിഞ്ഞിട്ടാവണം ഉറക്കത്തിലും രണ്ടും നിരങ്ങി എന്നിലേക്ക് ചേർന്ന് കിടന്നു. സ്വപ്നത്തിലെ അലർച്ച വായിലൂടെ പുറത്തേക്ക് വരാഞ്ഞത് ഭാഗ്യം. കെട്ടിരുന്നേൽ ഇപ്പോൾ രണ്ടൂടെ എണീറ്റു എന്തൊക്കെ കാട്ടിക്കൂട്ടിയേനെ എന്ന് എനിക്ക് പോലുമറിയാതെ കാര്യമാണ്.
വീണ്ടും നിദ്രയെ പുല്കുമ്പോൾ രണ്ടു പേരെയും എന്നോട് മുറുക്കി പിടിച്ചിരുന്നു. ഉറക്കത്തിൽ പോലും അകലരുത് എന്ന വാശിയിൽ.
*******************************************************************
"ബേഹ്....... ബേഹ്....
എനിക്ക് മതിയായി ചേട്ടാ ആഹ് നായിന്റമോൻ പിന്നേം എന്നെ ആഹ് സ്റ്റോർ റൂമിൽ കൊണ്ടോയി. ഇവനൊക്കെ മേയാൻ നിന്ന് കൊടുക്കുന്നതിലും ബേധം ഞാൻ വല്ല ചത്ത് കളഞ്ഞാലോ എന്നാലോചിക്കുവാ."
സെല്ലിലെ മുറികക്കൂസിലേക്ക് ശര്ധിക്കുകയായിരുന്നു വിജയ്. ചിരിയടക്കി പുറകിൽ രമേട്ടനും.
"ഹാ നീ ഇതെന്നായൊക്കെയാ ഈ പറയുന്നേ എന്തേലും വഴി കിട്ടുവെടാ ഇവിടുന്നു പോവാൻ."
"എന്ത് വഴി ആഹ് നായിന്റെ മക്കൾക്കൊന്നും ഇപ്പൊ എന്നെ
💬 Comments
View all comments