Chapter Title : യുഗം 14 [Achilies]
എന്റെ നെഞ്ചിലുണ്ട്. ഇനി ഒരിക്കൽ ഞാൻ ഇല്ലാതെ ആയാൽ പോലും അവളെ പൊന്നുപോലെ നോക്കാൻ അവളുമാരുണ്ട് എന്റെ ദേവതമാർ.
അവിടുന്ന് പോന്ന് നേരെ സോഫയിൽ വന്നിരിപ്പുറപ്പിച്ചതും ഗംഗ കാലെടുത്തു എന്റെ മടിയിലേക്ക് വെച്ചു. പിന്നെ അതും മസാജ് ചെയ്തായി എന്റെ ഇരിപ്പ്.
ഉച്ചക്ക് ഊണിനു ചുറ്റും. ഇരിക്കുമ്പോളാണ് വസൂ കാര്യം എടുത്തിട്ടത്.
"അജയ് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. രണ്ടാഴ്ചത്തെ ഒരു ക്ലാസ്സിന്റെ കാര്യം എന്നോട് പറഞ്ഞു. ശെരിക്കും നിനക്ക് അതിന്റെ ഒക്കെ ആവശ്യം ഉണ്ടോ....ജയിലിൽ നിന്നിറങ്ങി ഇനി തെറ്റിലേക്ക് പോവാതിരിക്കാനും, പുതിയ ഒരു ജീവിതമോ തൊഴിലോ ഇല്ലാത്തവർക്കല്ലേ. ആഹ് ക്ലാസും സെമിനാറും കൊണ്ടെന്തെങ്കിലും കാര്യമുള്ളു. ഇതിപ്പോ നിനക്കതിന്റെ അവശ്യോന്നുമില്ലല്ലോ."
വസൂ എന്നോട് അതിനു പോണോ എന്നുള്ള ഉൾധ്വനി കൂടി ചേർത്തൊരു ചോദ്യം ഇട്ടു.
"രണ്ടാഴ്ചത്തെ കാര്യോല്ലേ ഉള്ളു, വസൂ.......... അവിടത്തെ വാര്ഡന് ഒക്കെ പറഞ്ഞിട്ടല്ലേ അജയേട്ടൻ വിളിച്ചെ, ഒന്ന് പോയിട്ട് പൊന്നേക്കാന്നെ."
രണ്ടിനും അപ്പോഴും മുഖത്ത് വലിയ തെളിച്ചോന്നും വന്നിട്ടില്ല. അത് കണ്ടിട്ടാവണം മീനുവിന് ഭക്ഷണം കൊടുത്തൊണ്ടിരുന്ന ഹേമേടത്തിയും എന്നെ നോക്കി.
"മോനെ മോനു കഴിയുമെങ്കിൽ ഒഴിവാക്കിക്കൂടെ."
"അജയേട്ടൻ പറഞ്ഞതല്ലേ ഏടത്തി പോയില്ലേൽ പിന്നെ എങ്ങനാ. ദേ രണ്ടും ഇങ്ങനെ മുഖോം കേറ്റി ഇരിക്കല്ലേ. ഞാൻ അല്ലേലും ഒരാഴ്ച എസ്റ്റേറ്റിൽ പോവാറുള്ളതല്ലേ പിന്നെന്താ."
"അത് ഞങ്ങൾക്ക് കാണാണോന്നു തോന്നുമ്പോൾ വന്നു കാണാം അല്ലേൽ ഇങ്ങോട്ടു വരുത്താം, പക്ഷെ ഈ ക്ലാസ്സിൽ പോയാൽ ചിലപ്പോൾ വിളിച്ചാൽ പോലും കിട്ടില്ലെന്ന് അജയേട്ടൻ പറഞ്ഞല്ലോ അതാ എനിക്ക്."
ഇപ്രാവശ്യം സ്വരം ഉയർത്തിയത് ഗംഗയായിരുന്നു. പെണ്ണിന്റെ മുഖമൊക്കെ ഇത്തിരി ചുവന്നിട്ടുണ്ട്.
അതോടെ പെണ്ണ് കലിപ്പിലാണെന്നു മനസ്സിലായി. ഞാൻ കയ്യും കഴുകി എണീറ്റ് ചെന്ന് ഗംഗയുടെ പുറകിലൂടെ ചെന്ന് രണ്ടു തോളിലും അമർത്തി ഒന്നിളക്കി.
"എന്നെ കാണാണോന്നു തോന്നുമ്പോ വിളിച്ചോ ക്യാമ്പിന്റെ മതില് ചാടിയാണേലും എത്തിക്കോളാം ഗംഗകുട്ടി."
"വിളിച്ചാൽ വന്നോൾണം..... ഇല്ലെങ്കിൽ
💬 Comments
View all comments