0%

Chapter Title : യുഗം 14 [Achilies]

Author : Achillies Read All Parts 737

അപ്പോൾ കാണിച്ചു തരാം."

"ഉവ്വ് തംബ്രാട്ടി..."

അവളുടെ കവിളിൽ ഒരുമ്മയും കൊടുത്തു നടന്നപ്പോൾ...ഒരു മഹായുദ്ധം ജയിച്ച പ്രതീതി ആയിരുന്നു എനിക്ക്.

******************************************************************

"സൂക്ഷിച്ചു പോയിട്ടു വരണോട്ടൊ ഹരി..."

"ശെരിയെന്റെ വസൂ കുട്ടി..."

"ഫ്രീ ആവുമ്പോ എല്ലാം വിളിച്ചോൾണം... അല്ലേലറിയാല്ലോ..എന്നെ."

ഭീഷണി ഗംഗയുടെ വകയായിരുന്നു....പെണ്ണിന്റെ കവിളിലും ഉന്തി നിന്ന വയറിലും ഒന്ന് തലോടി ഞാൻ ഇറങ്ങുമ്പോൾ വസൂന്റെ തോളിൽ ചാരി മീനുവും എന്നെ നോക്കുന്നുണ്ടായിരുന്നു അവളെ നോക്കി ചിരിക്കുമ്പോൾ എന്റെ മനസ്സ് പിടക്കുകയായിരുന്നു. അവളുടെ ദേഹത്ത് ഒരിക്കൽ കയറിയ അട്ടകളെ പിഴുതെറിയാൻ.

*******************************************************************
ഉച്ചക്ക് മുൻപേ തന്നെ കുളിച്ചു റെഡി ആയി ലോഡ്ജിലെ റൂമും വെക്കേറ്റ് ചെയ്ത് അജയേട്ടൻ എനിക്കായി പറഞ്ഞു ശെരിയാക്കിയ വാനുമായി ജയിലിന്റെ പരിസരത്തു നിന്ന് അല്പം മാറി, എന്നാൽ ജയിലിൽ നിന്നും ഉള്ള വഴിയിലേക്കുള്ള ഹോട്ടലിൽ കയറി വാൻ അതിനടുത്തു തന്നെ ഒതുകിയിട്ടു. അവിടെ ഇരുന്നു അവന്റെ വരവിനായി ഇരിക്കുമ്പോൾ ചിന്തകളിലേക്ക് താഴ്ന്നു.

അത് കഴിഞ്ഞു അജയേട്ടന്റെ കാൾ മനസ്സിനെ തണുപ്പിച്ചു കൊണ്ടാണ് വന്നെത്തിയത്, ആഹ് നാറിക്ക് പതിനഞ്ച് ദിവസത്തെ പരോൾ കിട്ടിയെന്നു പറഞ്ഞു കൊണ്ട് വന്ന കാൾ....
ഒരാഴ്ചയ്ക്കപ്പുറം ഉണ്ടായിരുന്ന ഈ ദിവസത്തിന് വേണ്ടി ഉള്ള തയ്യാറെടുപ്പിന് വേണ്ടി പറഞ്ഞതിനും രണ്ട് ദിവസം മുൻപ് ഞാൻ വീട്ടിൽ നിന്നിറങ്ങി. അജയേട്ടൻ പറഞ്ഞിടത്തു പോയി വാനും എടുത്ത് എനിക്കാവശ്യമുള്ള സാധങ്ങളെല്ലാം വാങ്ങി നേരെ അവനെ നരകം കാണിക്കാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തേക്ക് പോയി,
എന്തുകൊണ്ടും അവനെ എനിക്ക് വേണ്ട രീതിയിൽ കൊല്ലാകൊല ചെയ്യാൻ പറ്റിയ സ്ഥലമായിരുന്നു എന്റെ മനസ്സിൽ ആദ്യം തൊട്ടു ഉണ്ടായിരുന്നതും ഞാൻ തിരഞ്ഞെടുത്തതും. അവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് ഒരു തപസ്സു പോലെ ഞാൻ അവിടം അവനു വേണ്ടി ഒരുക്കി.
ചിന്തകൾക്ക് മുറിവേറ്റത് അവനെ കണ്ടപ്പോഴാണ് എന്റെ മുമ്പിലൂടെ വെയിൽ വിരിച്ച വഴിയിലൂടെ

💬 Comments

View all comments