0%

Chapter Title : യുഗം 14 [Achilies]

Author : Achillies Read All Parts 738

എന്റെ ഇര നടന്നു പോവുന്നു.
അജയേട്ടൻ എനിക്ക് അന്ന് തന്ന രണ്ട് ഫോണിൽ നിന്നും ഒരെണ്ണം എടുത്ത് അങ്ങേരു കൊണ്ട് പോയ ഫോണിലേക്ക് ഞാൻ മിസ്ഡ് കാൾ അടിച്ചു. എല്ലാം തുടങ്ങി എന്നറിയിക്കാൻ ഇനി ഓരോ രണ്ടു മണിക്കൂറിലും ഓരോ മിസ്ഡ് കാൾ അങ്ങേർക്ക് വിടണം എല്ലാം പ്ലാൻ പോലെ പോവുന്നുണ്ട് എന്നറിയിക്കാൻ. അങ്ങേരുടെ ഫോൺ സയ്ലെന്റിലായിരിക്കും പക്ഷെ വൈബ്രേറ്റ് ചെയ്യും. കൃത്യമായ ഇന്റർവല്ലിൽ വിളി വന്നില്ലെങ്കിലോ അല്ലെങ്കിൽ ഇന്റർവെൽ തെറ്റി വിളി വന്നാലോ അതിനർത്ഥം പ്ലാനിലെന്തോ ഡീവീയേഷനോ പാളിച്ചയോ സംഭവിച്ചിട്ടുണ്ട് എന്നാണ്. അപ്പോൾ എന്നെ തിരിച്ചു വിളിക്കണം കിട്ടിയില്ലെങ്കിൽ എന്നെ എവിടെ കണ്ടെത്തണം എന്ന് അജയേട്ടനറിയാം.
കൺഫെർമേഷൻ കാൾ പോയതും ഞാൻ എഴുന്നേറ്റു നേരെ വാനുമെടുത് അവന്റെ പിറകിൽ വിട്ടു, ഇതിനകം വഴിയിലൂടെ പോയ ഒരു ഓട്ടോ കൈ കാട്ടി വിളിച്ച അവൻ അതിൽ കയറി യാത്ര തുടങ്ങി ഇരുന്നു. അവൻ ഓട്ടോ നിർത്തിയത് ഒരു ബാറിന് മുമ്പിൽ ആയിരുന്നു. ഞാൻ വാനിൽ നിന്നിറങ്ങാതെ ഒരു വശം ഒതുക്കി അവന്റെ വരവിന് കാത്തിരുന്നു. കാത്തിരിപ്പ് മണിക്കൂറുകൾ നീണ്ടു...നിമിഷങ്ങൾ യുഗങ്ങൾ പോലെ എന്നെ കടന്നു പോയിക്കൊണ്ടിരുന്നു. ഒരു നിമിഷം അതിനകത്തു കയറി വലിച്ചു കൊണ്ടവനെ വാനിൽ കേറ്റാൻ പോലും ഞാൻ വെമ്പി. പക്ഷെ ക്ഷെമയുടെ നെല്ലിപലകയിൽ അവൻ ഇറങ്ങി പുറത്തു വന്നു, വേച്ചു പോകുന്ന കാലുകളുമായി ഇറങ്ങിയ അവൻ എന്റെ നാട്ടിലേക്കുള്ള ബസിനെ കൈ കാട്ടി നിർത്തി.
എന്തുകൊണ്ടും എന്റെ പ്ലാനിന് അവൻ വഴിയൊരുക്കും പോലെ തോന്നി, കാരണം സിറ്റിയിൽ നിന്ന് ഇവനെ വാനിലാക്കി കടത്തുന്നത് വലിയ അപകടമാണെന് എനിക്ക് തോന്നിയിരുന്നു, തിരക്കും പിന്നെ കുരിശുപോലെ പെട്ടിക്കടയിൽ വരെ സിസിടിവിയും, ഇപ്പോൾ എന്റെ നാട്ടിലേക്ക് അവൻ പോവുന്നത് ഇതുവരെ അവനു അവൻ പോലുമറിയാതെ സംരക്ഷണമൊരുക്കിയ നഗരത്തിന്റെ കാവൽ വലിച്ചെറിഞ്ഞിട്ടാണ്.
അവൻ ബസ് പിടിച്ചു

💬 Comments

View all comments