Chapter Title : യുഗം 14 [Achilies]
ചെന്നു അവിടെ കൊണ്ട് പിടിച്ച പണിയിലാണ് വസുവും ഹേമേടത്തിയും അടുക്കളയിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളെ കണ്ട ഞെട്ടലിൽ ആയിരുന്നു ഞാൻ....
മീനുട്ടി അവിടെ ഒരു സ്ടൂളിൽ ഇരിന്നോണ്ട് എല്ലാം നോക്കുന്നുണ്ട്.
ഞാൻ അവളെ നോക്കി നിൽക്കുന്നത് കണ്ട വസൂ ചെന്ന് മീനൂട്ടിയെ കെട്ടിപ്പിടിച്ചു ചേർത്ത് നിർത്തി.
"എന്റെ കൊച്ചു അടുക്കളയിൽ എന്നെ സഹായിക്കാൻ വന്നതാടാ ഗംഗയ്ക്ക് പകരം..."
എന്നെ നോക്കി വസൂ പറയുന്നത് കേട്ടാണ് മീനാക്ഷി ഞാൻ അവിടെ എത്തിയ കാര്യം അറിഞ്ഞത് അതോടെ പെണ്ണൊന്നൂടെ വസുവിലേക്ക് ചാഞ്ഞു വസുവിനെ ചുറ്റിപ്പിടിച്ചു.
അവൾക്ക് ഞാൻ ഇപ്പോഴും ഇരുളടഞ്ഞ ഏതോ ദുസ്വപ്നത്തിൽ തന്നെ കൊത്തിപെറുക്കിയ കഴുകന്മാരുടെ വർഗ്ഗത്തിലെ ഒരാളായെ മനസ്സിലാവുന്നുള്ളൂ. ഇനി എത്ര നാൾ ഞാൻ കാത്തിരിക്കണം എന്നറിയില്ല, അവൾ എന്നെ അറിയാൻ പണ്ടത്തെപ്പോലെ നിറഞ്ഞ പുഞ്ചിരിയോടെ എന്റെ നെഞ്ചിൽ ചായാൻ. പക്ഷെ ഒരിക്കലും അവളെ ഞാൻ കൈ വിടില്ല എന്തൊക്കെ വന്നാലും, അത് മാത്രം എന്റെ നെഞ്ചിലുണ്ട്. ഇനി ഒരിക്കൽ ഞാൻ ഇല്ലാതെ ആയാൽ പോലും അവളെ പൊന്നുപോലെ നോക്കാൻ അവളുമാരുണ്ട് എന്റെ ദേവതമാർ.
അവിടുന്ന് പോന്ന് നേരെ സോഫയിൽ വന്നിരിപ്പുറപ്പിച്ചതും ഗംഗ കാലെടുത്തു എന്റെ മടിയിലേക്ക് വെച്ചു. പിന്നെ അതും മസാജ് ചെയ്തായി എന്റെ ഇരിപ്പ്.
ഉച്ചക്ക് ഊണിനു ചുറ്റും. ഇരിക്കുമ്പോളാണ് വസൂ കാര്യം എടുത്തിട്ടത്.
"അജയ് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. രണ്ടാഴ്ചത്തെ ഒരു ക്ലാസ്സിന്റെ കാര്യം എന്നോട് പറഞ്ഞു. ശെരിക്കും നിനക്ക് അതിന്റെ ഒക്കെ ആവശ്യം ഉണ്ടോ....ജയിലിൽ നിന്നിറങ്ങി ഇനി തെറ്റിലേക്ക് പോവാതിരിക്കാനും, പുതിയ ഒരു ജീവിതമോ തൊഴിലോ ഇല്ലാത്തവർക്കല്ലേ. ആഹ് ക്ലാസും സെമിനാറും കൊണ്ടെന്തെങ്കിലും
💬 Comments
View all comments