0%

Chapter Title : യുഗം 14 [Achilies]

Author : Achillies Read All Parts 1.8K

കാര്യമുള്ളു. ഇതിപ്പോ നിനക്കതിന്റെ അവശ്യോന്നുമില്ലല്ലോ."

വസൂ എന്നോട് അതിനു പോണോ എന്നുള്ള ഉൾധ്വനി കൂടി ചേർത്തൊരു ചോദ്യം ഇട്ടു.

"രണ്ടാഴ്ചത്തെ കാര്യോല്ലേ ഉള്ളു, വസൂ.......... അവിടത്തെ വാര്ഡന് ഒക്കെ പറഞ്ഞിട്ടല്ലേ അജയേട്ടൻ വിളിച്ചെ, ഒന്ന് പോയിട്ട് പൊന്നേക്കാന്നെ."

രണ്ടിനും അപ്പോഴും മുഖത്ത് വലിയ തെളിച്ചോന്നും വന്നിട്ടില്ല. അത് കണ്ടിട്ടാവണം മീനുവിന് ഭക്ഷണം കൊടുത്തൊണ്ടിരുന്ന ഹേമേടത്തിയും എന്നെ നോക്കി.

"മോനെ മോനു കഴിയുമെങ്കിൽ ഒഴിവാക്കിക്കൂടെ."

"അജയേട്ടൻ പറഞ്ഞതല്ലേ ഏടത്തി പോയില്ലേൽ പിന്നെ എങ്ങനാ. ദേ രണ്ടും ഇങ്ങനെ മുഖോം കേറ്റി ഇരിക്കല്ലേ. ഞാൻ അല്ലേലും ഒരാഴ്ച എസ്റ്റേറ്റിൽ പോവാറുള്ളതല്ലേ പിന്നെന്താ."

"അത് ഞങ്ങൾക്ക് കാണാണോന്നു തോന്നുമ്പോൾ വന്നു കാണാം അല്ലേൽ ഇങ്ങോട്ടു വരുത്താം, പക്ഷെ ഈ ക്ലാസ്സിൽ പോയാൽ ചിലപ്പോൾ വിളിച്ചാൽ പോലും കിട്ടില്ലെന്ന് അജയേട്ടൻ പറഞ്ഞല്ലോ അതാ എനിക്ക്."

ഇപ്രാവശ്യം സ്വരം ഉയർത്തിയത് ഗംഗയായിരുന്നു. പെണ്ണിന്റെ മുഖമൊക്കെ ഇത്തിരി ചുവന്നിട്ടുണ്ട്.
അതോടെ പെണ്ണ് കലിപ്പിലാണെന്നു മനസ്സിലായി. ഞാൻ കയ്യും കഴുകി എണീറ്റ് ചെന്ന് ഗംഗയുടെ പുറകിലൂടെ ചെന്ന് രണ്ടു തോളിലും അമർത്തി ഒന്നിളക്കി.

"എന്നെ കാണാണോന്നു തോന്നുമ്പോ വിളിച്ചോ ക്യാമ്പിന്റെ മതില് ചാടിയാണേലും എത്തിക്കോളാം ഗംഗകുട്ടി."

"വിളിച്ചാൽ വന്നോൾണം..... ഇല്ലെങ്കിൽ അപ്പോൾ കാണിച്ചു തരാം."

"ഉവ്വ് തംബ്രാട്ടി..."

അവളുടെ കവിളിൽ ഒരുമ്മയും കൊടുത്തു നടന്നപ്പോൾ...ഒരു മഹായുദ്ധം ജയിച്ച പ്രതീതി ആയിരുന്നു എനിക്ക്.

******************************************************************

"സൂക്ഷിച്ചു പോയിട്ടു വരണോട്ടൊ ഹരി..."

"ശെരിയെന്റെ വസൂ കുട്ടി..."

"ഫ്രീ ആവുമ്പോ എല്ലാം വിളിച്ചോൾണം... അല്ലേലറിയാല്ലോ..എന്നെ."

ഭീഷണി ഗംഗയുടെ വകയായിരുന്നു....പെണ്ണിന്റെ കവിളിലും ഉന്തി നിന്ന വയറിലും ഒന്ന് തലോടി ഞാൻ ഇറങ്ങുമ്പോൾ വസൂന്റെ

💬 Comments

View all comments