0%

Chapter Title : യുഗം 14 [Achilies]

Author : Achillies Read All Parts 1.7K

ക്ലോറോഫോം.....അറിയാല്ലോ...."

ഞാൻ അറിയാമെന്ന രീതിയിൽ തലയാട്ടി.

അതിൽ നിന്ന് രണ്ട് മൂന്ന് മൊബൈൽ ഫോണുകൾ എടുത്ത് അജയേട്ടൻ എനിക്ക് തന്നു.

"ഇതെല്ലം അവൻ ട്രേസ് ചെയ്യാൻ കഴിയാത്ത രീതിയിൽ കോണ്ഫിഗർ ചെയ്ത മൊബൈലുകളാ, ഒരെണ്ണം എന്റെ കയിലുണ്ടാവും ഈ കാര്യത്തിനു മാത്രം, ബാക്കി നിന്റെ കയ്യിലുള്ള ഫോണിൽ നിന്ന് ഇതിലേക്ക് മാത്രം വിളിക്കുക."
ഇനി ഒരു വണ്ടി വേണം, വരട്ടെ നമുക്ക് നോക്കാം."

"അല്ല ഏട്ടാ ഈ സംഭവമൊക്കെ ഒപ്പിച്ചത് എങ്ങനാ ഏതാ ആഹ് ആഗ്രഹാരത്തിലെ ചെക്കൻ..."

"അവനോ അതൊക്കെ ഒരു കഥയാണ് മോനെ, ഞാൻ അവിടുത്തെ സ്റ്റേഷനിൽ ചാർജ് ഇൽ ഇരുന്നപ്പോൾ കിട്ടിയതാ.
സി ഐ തീർത്തു വെച്ചിരുന്ന ഒരു കേസ്, സ്റ്റേഷന്റെ ഒരു മൂലയിൽ കൂഞ്ഞി കൂടി ഇരുന്നു ഇവൻ കരയുന്നത് കണ്ടപ്പോൾ എന്തോ പോലെ തോന്നി ഒന്ന് കേട്ട് നോക്കാൻ മനസ്സ് പറഞ്ഞു.
കോഡിങ്ങും ഹാക്കിങ്ങും ഒക്കെ അറിയാവുന്ന ഒരുത്തൻ അവനെ യൂസ് ചെയ്ത തെറ്റിലേക്ക് തിരിച്ചു വിട്ട അവനെക്കാൾ പ്രായമുള്ള കൂട്ടുകാർ ഒടുക്കം പിടി വീഴുമെന്ന് കണ്ടപ്പോൾ ഇവനെ ഇട്ടു കൊടുത്ത് മുങ്ങി കേസ് എത്രയും പെട്ടെന്ന് തീർക്കാനായി സി ഐ മെനക്കെട്ടുമില്ല.... അവന്റെ ഇരിപ്പും ഭാവോം കണ്ടപ്പോൾ എനിക്ക് പിന്നെ സഹായിക്കാതിരിക്കാനും തോന്നീല. കുറച്ചൊന്നു ചുറ്റിയെങ്കിലും അവൻ പറഞ്ഞു തന്നത് വെച്ച് അവന്മാരെ പൊക്കി ഇവനെ ഊരിയും കൊടുത്തു.
അതോടെ ചെക്കൻ എനിക്ക് വേണ്ടി ചാവാൻ വരെ റെഡി ആണെന്നും പറഞ്ഞാ അന്ന് പോയത്. ആള് കുറച്ചൊരു എക്സിൻട്രിക് ആണ്. പക്ഷെ വളരെ ലോയലും. ഡാർക്ക് വെബിലും അതിലുള്ള ചില്ലറ

💬 Comments

View all comments